തിരുവനന്തപുരം:കാലം കരുതി വച്ചതല്ലെങ്കിലും ഗ്രൂപ്പുകളിയിൽപ്പെട്ടു പോയ കേരളത്തിലെ ബി.ജെ പി യെ രക്ഷപ്പെടുത്താൻ കേന്ദ്ര നിർദ്ദേശം എടുത്ത ഒരു തീരുമാനമാണ് രാജീവ് ചന്ദ്രശേഖർ, ഇതിലൂടെ കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ഗ്രൂപ്പുകളി അവസാനിപ്പിച്ചാൽ അവർക്ക് നല്ലത്. രാജീവ് ചന്ദ്രശേഖർ വന്നതിൽ ശോഭാ സുരേന്ദ്രനും എം.ടി രമേശിനും ആശ്വാസമായത് മറ്റ് ഗ്രൂപ്പുകളിലെ നേതാക്കളെ വെട്ടിയല്ലോ എന്നാണ്. പക്ഷേ കാത്ത് കാത്ത് വച്ച് കസ്തൂരി മാമ്പഴം രാജീവ് ചന്ദ്രശേഖർ കൊണ്ടുപോയതിൽ ഈ നേതാക്കൾക്കുള്ള വിഷമം പെട്ടെന്ന് ഒന്നും തീരില്ല. ഇന്നലെ അവർ ഉറങ്ങിയിട്ടുണ്ടാവില്ല കാരണം ഗ്രൂപ്പുകളി രാഷ്ട്രീയത്തിൻ്റെ പേരിൽ ബി.ജെ പി കേരള ഘടകം അനുഭവിക്കുന്ന പനി ഇനിയും അവസാനിച്ചിട്ടില്ല.കേരളത്തിലെ ബിജെ.പിക്ക് ഇനിയും മുന്നേറാൻ പുതിയ അധ്യക്ഷനെ കൊണ്ടാവുമോ എന്നത് ചോദ്യ ചിഹ്നമായി നിൽക്കും. ഗ്രൂപ്പുകളി രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് കേരളത്തിലെ ബി.ജെ പി. സി. പി ഐ (എം) എന്നാൽ പിണറായി വിജയൻ ആ ഒറ്റവാക്കിൽ പേരു പറയാൻ കേരളത്തിൽ ബി.ജെ പിക്ക് ആരുമില്ല. അങ്ങനെയുള്ളവർ ഒന്നുകിൽ തഴയപ്പെട്ടു. മുകുന്ദനും, രാമൻ പിള്ളയും, രാജഗോപാലും, ഒക്കെ നയിച്ച കാലത്തും പരസ്പ്പരം വെട്ടിയും തട്ടിയും കൊണ്ടുപോയതിൻ്റെ ശേഷിപ്പിൽ വീണ്ടും ഗ്രൂപ്പു രാഷ്ട്രീയം ഉദയം ചെയ്തത്. അത് പാർട്ടിയെ തകിടം മറിച്ചു കേരളത്തിലെ ആർ എസ് എസ് നേതൃത്വം പോലും കൃത്യമായ നിലപാട് കൈക്കൊള്ളുന്നതിൽ അറച്ചു നിൽക്കുന്നു. ഇവിടെ ഹിന്ദുവിൽ തന്നെ ജാതി സമവാക്യങ്ങളെ യോജിപ്പിക്കാൻ കഴിയാത്തതാണ് കാരണം.അങ്ങനെയിരിക്കെ പുതിയ അധ്യക്ഷതപദവിയുമായി എത്തുന്ന ചന്ദ്രശേഖറിന് ഇനി എന്തൊക്കെ ചെയ്യാൻ കഴിയുക കാത്തിരിക്കാം. സഹഭാരവാഹികളുടെ നിശ്ചയങ്ങൾ തന്നെ തലവേദനയാകുമ്പോൾ അതിലും കേന്ദ്രത്തിൻ്റെ ഇടപെടൽ വേണ്ടി വരും. അപ്പോഴും പലരും തഴയപ്പെടും. കേരളത്തിലെ ബിജെ.പി രക്ഷപ്പെടണമെങ്കിൽ പറയാൻ ഒരാൾ ഉണ്ടാവുക എന്നതും അത് അംഗീകരിക്കാൻ എല്ലാവരും തയ്യാറാവുക എന്നതും തന്നെ അതിന് കഴിഞ്ഞില്ലെങ്കിൽ പഴയപടി പാർട്ടിക്ക് മുന്നോട്ടു പോകാനാകു.
