തളിപ്പറമ്പ്:തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ മോറാഴ കൂളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.വെസ്റ്റ് ബംഗാള്‍
ബർദ്ദാമൻസിമുഗുളാച്ചി സ്വദേശിദലിംഖാൻ എന്ന ഇസ്മായിൽ(33) ആണ് കൊല്ലപ്പെട്ടത്.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടി.അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജെയ്കുമാർ ആണ് പിടിയിലായത്.
പ്രതി
രണ്ട് പേരും ഒരു മുറിയിലാണ് വാടകക്ക് താമസിക്കുന്നത്. വാടക വീടിൻ്റെ ടെറസിൽ വെച്ചാണ് കൊല നടന്നത് .മുറിയിൽ വെച്ചുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലിസിന് സൂചനതളിപ്പറമ്പ് പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി വരുന്നു.
രാജൻ തളിപ്പറമ്പ.
