ആലപ്പുഴ: സ്ഥിരംഅബദ്ധം പറ്റുന്ന മന്ത്രിയായി സജി ചെറിയാൻ മാറിക്കഴിഞ്ഞു.കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം വീണ്ടും വിവാദമാക്കി സോഷ്യൽ മീഡിയാ ഏറ്റെടുത്തു. തുടർന്ന് കാര്യം പിടികിട്ടിയ മന്ത്രിക്ക് സ്ഥിരം അബദ്ധം പറ്റിയ രീതിയിൽ തിരുത്ത് വന്നു.ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് പിന്നീട് വിശദീകരണം.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…….മരണനിരക്കു കുറഞ്ഞത് പെൻഷന് ബാധ്യത: മന്ത്രി സജി ചെറിയാൻ.ജീ വനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ തുടങ്ങി സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതകൾ വിവരിക്കവേയായിരുന്നു മന്ത്രിയുടെ പരാമർശം. 94 വയസ്സായ തന്റെ അമ്മയും പെൻഷൻ വാങ്ങുന്നുണ്ട്. എന്തിനാണ് അമ്മയ്ക്കു പെൻഷനെന്നു ചോദിച്ചിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.ഏതായാലും അമ്മ ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.സ്ഥിരം പരിപാടിയായതുകൊണ്ട് എല്ലാവരും ഈ കാര്യങ്ങൾ കേട്ടില്ലെന്നമട്ടിലങ്ങ് എടുക്കും. വാക്കുകൾ ഉപയോഗിക്കുമ്പോൾ മന്ത്രിയാണെന്ന ബോധം വേണം.ഇനി ഇതിൻ്റെ പേരിൽ ആരെങ്കിലും കോടതിയിൽ പരാതി നൽകാതിരുന്നാൽ നല്ലത്. അങ്ങനെയെങ്കിൽ വിവാദം ഇവിടെ അവസാനിക്കും. അല്ലെങ്കിൽ തുടരും.
