കൊല്ലം: അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനിലിൻ നിന്നും വീണ്ടും 46 ഗ്രാം എം.ഡി എം എ കണ്ടെത്തി.യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.എംഡിഎംഎ പുറത്തെടുത്തു. ഇന്നലെ ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിരുന്നു. 2021ൽ തൃക്കാക്കരയിൽ എംഡിഎംഎ കടത്തിയ കേസിൽ ഇവർ നേരത്തെയും അറസ്റ്റിലായിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു.കൊല്ലത്തെ കോളേജ് കുട്ടികൾക്ക് കൊണ്ടുവരുകയായിരുന്നു. ശക്തികുളങ്ങര പോലീസിന് രഹസ്യ നിർദ്ദേശം കിട്ടിയ സാഹചര്യത്തിൽ ഇവരുടെ കാറും ഇവരെയും ഇന്നലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തൻ്റെ കസ്റ്റമേഴ്സ് കൂടുതലും കോളേജ് പെൺകുട്ടികളാണെന്ന് ഇവർ പോലീസിനോട് പറഞ്ഞത്. കൊല്ലത്ത് നേരെത്തെ യുവാവ് പിടിയിലായി അയാൾ മാടൻനട സ്വദേശിയാണ്. എറണാകുളത്ത് നിന്ന് പിടിച്ച ആൾ മയ്യനാട് സ്വദേശിയാണ്. ഇവർ തമ്മിൽ മയക്കുമരുന്നു കടത്തിൽ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
