Home / Kerala News / മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .

മാതമംഗലം കൈതപ്രത്ത് ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .

തളിപ്പറമ്പ:മാതമംഗലം കൈതപ്രത്ത്
ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു
കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍
(49) ആണ് മരണപ്പെട്ടത്.വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപത്താണ് സംഭവം നടന്നത്.സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്.പ്രതി പെരുമ്പടവ് സ്വദേശിഎൻ കെ സന്തോഷിനെ പോലീസ് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് സഹിതം അറസ്റ്റ് ചെയ്തു.

പ്രതി സന്തോഷ്

WhatsApp-Image-2025-03-21-at-06.52.04-156x300 മാതമംഗലം കൈതപ്രത്ത്  ബി ജെ പി പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്ന കേസ്സിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു .
മരണപ്പെട്ടരാധാകൃഷ്ണന്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത് .കല്യാട് സ്വദേശിയാണ് രാധാകൃഷ്ണൻ.ഇരുപത് വർഷമായി കൈതപ്രത്താണ് താമസം .ബി ജെ പി, സംഘപരിവാർ പ്രവർത്തകനാണ് .മിനിയാണ് ഭാര്യ.മംഗലാപുരത്ത് വിദ്യാർത്ഥിയായ അഭിജിത്ത്,പ്ലസ് വൺ വിദ്യാർത്ഥി അർപ്പിത് മക്കളാണ്.

രാജൻ തളിപ്പറമ്പ.