Home / National News / New Delhi / Politics / പാർട്ടി നടപടിയെടുത്താൽ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കും, എ പത്മകുമാർ

പാർട്ടി നടപടിയെടുത്താൽ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കും, എ പത്മകുമാർ

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി ആവർത്തിച്ച് പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാർ. തനിക്കെതിരെ പാർട്ടി നടപടിയെടുത്താൽ അറുപത്തിയാറാം വയസിലെ വിരമിക്കലായി കണക്കാക്കുമെന്നാണ് പത്മകുമാറിന്റെ പ്രതികരണം.
എനനാൽ പത്മകുമാറിന്റെ വിമർശനത്തെ തള്ളി മുതിർന്ന സിപിഐഎം നേതാക്കൾ. വിവാദങ്ങൾക്കിടെ പത്മകുമാറിനെ വീട്ടിലെത്തി സന്ദർശിച്ചു ജില്ലാ സെക്രട്ടറി രാജു എബ്രഹാം.

പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചെങ്കിലും വീണാ ജോർജിനെതിരായ നിലപാടിൽ പത്മകുമാർ ഉറച്ചു നിൽക്കുകയാണ്. പാർട്ടിയിൽ അടുത്തകാലത്ത് എത്തിയ വീണാ ജോർജിനെ സംസ്ഥാന സമിതിയിലേക്കു ഉൾപ്പെടുത്തിയതു മാത്രമാണ് അതൃപ്തിക്ക് കാരണമെന്നും സംഘടനാ കാര്യങ്ങൾ തുറന്നു പറയാൻ ആരെങ്കിലുമൊക്കെ വേണമെന്നും പത്മകുമാർ.

പരസ്യപ്രസ്താവനയിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാ ഘടകം..ഇതിനിടെ എ പത്മകുമാറിനെ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി സന്ദർശിച്ചു. സംഘടനാ കാര്യമാണെന്നും മറ്റന്നാൾ ചേരുന്ന ജില്ലാ കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും രാജു എബ്രഹാം.

പത്മകുമാറിനോട് പരസ്യപ്രസ്താവന നടത്തരുതെന്ന് നിർദേശം പാർട്ടി നൽകിയതായാണ് വിവരം.. രാജു എബ്രഹാം മടങ്ങിയതിനുശേഷം പ്രതികരണം തേടിയെങ്കിലും പരസ്യ പ്രതികരണത്തിന് പത്മകുമാർ തയ്യാറായില്ല.

പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനം കൊതിച്ച നേതാവാണ് പി പത്മകുമാർ. പിന്നീട് പ്രതീക്ഷ സംസ്ഥാന സമിതിയിലായി അതിലും അവഗണന നേരിട്ടതയോടെയാണ് സമ്മേളന നഗരിയിൽ നിന്നും ഇറങ്ങിപ്പോയത്. അതേസമയം മറ്റന്നാൾ ചേരുന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാർ പങ്കെടുക്കുമോ എന്നത് പ്രധാനമാണ്.