ആത്മീയ ബന്ധമുള്ളവരുടെ കൈകൾ ശുദ്ധമാണെന്ന് വരുത്തി തീർക്കുന്ന നടപടികൾ അവർ തന്നെ സ്വയം ചെയ്യുകയും നിൽക്കാൻ ഇടമി ല്ലാതെ വരുമ്പോൾ അവർ സ്വയം ദൈവമായി തീരും.വിശ്വസികൾ അവരെ ദൈവമായി സ്വീകരിക്കും. സമ്പത്ത് ഉണ്ടാക്കാനുള്ള മാർഗ്ഗം ആൾദൈവം സ്വന്തമാക്കും.കേരളത്തിലെ ഭൂമി മുഴുവൻ ആത്മീയ കച്ചവടക്കാരുടെ കരങ്ങളിലാണ്. ഇവരാണ് ദൈവത്തെ വിറ്റ് കാശാക്കുന്നവർ. പാവം വിശ്വാസികളെ ഇവർ തിരഞ്ഞ് പിടിച്ച് പറ്റിക്കും.
പറ്റിപ്പും വിശ്വാസമാക്കി മാറ്റാൻ വിശ്വസികൾ വീണ്ടും വിശ്വസിക്കും.കേരളം ഇപ്പോഴും ഇതിൽ അമർന്നുകൊണ്ടിരിക്കുന്നു.ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമികള്‍ കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇത് അവഗണിച്ചാണ് കുരിശ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാന്‍ പീരുമേട് തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടയാണ് കുരിശിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പീരുമേട് വില്ലേജില്‍ സര്‍വേ നമ്പര്‍ 543 ല്‍ സജിത്ത് ഭൂമി വാങ്ങിയതായി രേഖയുണ്ടെങ്കിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത് മഞ്ചുമല വില്ലേജിലെ 441-ാം സര്‍വേ നമ്പറിലാണ്. കൈയ്യേറ്റത്തെ അതിജീവിക്കാനാണ് പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെ കുരിശ് നിര്‍മ്മാണം നടത്തിയതെന്ന് ആക്ഷേപമുണ്ട്.ഇടുക്കി ജില്ലയിലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ച ആത്മീയ കച്ചവടക്കാരനെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫാണ് സര്‍ക്കാര്‍ ഭൂമിയില്‍ പണിയുന്ന റിസോര്‍ട്ടിന് സമീപം കുരിശ് സ്ഥാപിച്ചത്. ജില്ലാ കലക്ടര്‍ കെട്ടിട നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കുരിശ് നിര്‍മാണം. ഇതിന് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്. പരുന്തുംപാറയിലെ മൂന്നേക്കര്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് കുരിശ് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ ഭൂമി കയ്യേറി സജിത്ത് വന്‍കിട റിസോര്‍ട്ട് പണിതതായി ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. റവന്യൂ ഭൂമിക്ക് പുറമെ വനമേഖലയിലും കയ്യേറ്റമുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ വനം വകുപ്പും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.റവന്യൂ ഭുമി കൈയ്യേറി റിസോര്‍ട്ട് പണിത സുവിശേഷകനും കുരിശ് പണിഞ്ഞ് സര്‍ക്കാര്‍ നടപടികളെ ഭീഷണിപ്പെടുത്താന്‍ നോക്കുകയാണ്. റവന്യൂ- പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഹൈറേഞ്ചിലെ പുതിയ കുരിശ് കൃഷി.
