Home / Kollam / ആവേശം പകർന്ന് തേക്കിൻകാട് ആൻഡ് ആട്ടം മ്യൂസിക് ഫ്യൂഷൻ.

ആവേശം പകർന്ന് തേക്കിൻകാട് ആൻഡ് ആട്ടം മ്യൂസിക് ഫ്യൂഷൻ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൊല്ലം @75 പ്രദർശന, വിപണന മേളയോടനുബന്ധിച്ച് തേക്കിൻകാട് ബാൻഡും ആട്ടം കലാസമിതിയും ചേർന്നവതരിപ്പിച്ച മ്യൂസിക് ഫ്യൂഷൻ ആസ്വാദകരിൽ ആവേശം പകർന്നു.
35 അംഗ സംഘമാണ് രണ്ട് മണിക്കൂറോളം കാണികളെ സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ ലയിപ്പിച്ചു നിർത്തിയത്.

WhatsApp-Image-2025-03-05-at-10.44.07-PM-1-300x85 ആവേശം പകർന്ന് തേക്കിൻകാട് ആൻഡ് ആട്ടം മ്യൂസിക് ഫ്യൂഷൻ.

മേളയുടെ നാലാം ദിനമായ ഇന്ന് (മാർച്ച് 6) വൈകീട്ട് ഏഴിന് അലോഷിയുടെ സംഗീത വിരുന്ന് അരങ്ങേറും. വൈകുന്നേരം അഞ്ചിന് കവിയരങ്ങും ഒരുക്കിയിട്ടുണ്ട്. ശാന്തൻ, സുമേഷ് കൃഷ്ണൻ, ചവറ കെ.എസ്. പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
`