കള്ള് ഉപയോഗിക്കുന്നവരെ കുറിച്ച് അല്ല ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഗ്ലൂക്കോസിനേക്കാൾ പവർഫുൾ ആണ്. ഇളനീരിനെക്കാൾ ഔഷധവീര്യവും കള്ളിന്നുണ്ടെന്ന് ഈ പി ജയരാജൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ചാണ്. തെങ്ങിൽ നിന്നുണ്ടാവുന്ന നീര് ശേഖരിക്കാൻ അടുത്തകാലത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. തെങ്ങിൽ നിന്ന് ശേഖരിക്കുന്ന നീര് സമയപരിധി വെച്ച് കെമിക്കൽ ഉപയോഗിച്ചുകൊണ്ട് മധ്യമാക്കി മാറ്റാൻ പറ്റും. എന്നാൽ തെങ്ങിൽ നിന്ന് എടുക്കുന്ന ഇളം നീര് ഔഷധമാണ്. പണ്ടുകാലത്ത് നാട്ടിൽ പ്രസവിച്ചു കഴിഞ്ഞാൽ വീടിൻറെ മുറ്റത്തുള്ള തെങ്ങ് ചെത്തി അതില്‍നിന്നു എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ കൂടുതല്‍ പവര്‍ഫുള്ളായ പ്രകൃതി തരുന്നഔഷധമാണ്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് കൊടുക്കും അത് ഇന്നത്തെ ഗ്ലൂക്കോസിനെക്കാൾ കൂടുതൽ പവർഫുൾ പ്രകൃതി തരുന്ന അമൂല്യമായ ഒന്നാണെന്നും ഇപി പറഞ്ഞു.ബംഗാളിലെ പനങ്കള്ള് ബെഡ് കോഫിയെക്കാള്‍ ഗുണകരമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ ശേഖരിച്ചു ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കും. അതൊരു പാനീയമാണ്. ആ പാനീയം കുടിച്ചാല്‍ ബെഡ് ടീയോ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.അപ്പോൾ ആർക്കാണ് തെറ്റിയത് എന്നതാവും വായനക്കാരും നിരൂപകരും ഒരുപോലെ ചോദിക്കാൻ പോകുന്നത്.
