കൊച്ചി: പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.എന്തും എപ്പോഴും എവിടെ വച്ചുo പറയാമെന്ന ചില രാഷ്ട്രീയ നേതാക്കൾക്കുള്ള താക്കീതാകണം ഇത്തരം വിധികൾ. നിയമത്തെ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അവിടെ വലിപ്പം ചെറുപ്പമില്ല.വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് മുമ്പത്തെ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചപ്പോള്‍, ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച്, വീണ്ടും പരാമര്‍ശം നടത്തിയല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴാണ് അബദ്ധത്തില്‍ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് വിശദീകരിച്ചത്.കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും.
