Home / Women / പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

പലിശ കമ്പനികളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.

കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ എറിയാട് പഞ്ചായത്തിലെയുബസാറിനു സമീപം വാക്കാശേരി രതീഷ് ഭാര്യ ഷിനി (35) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഷിനിയെ ബന്ധുക്കളെത്തി മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലുംവൈകീട്ട് 5.30 ന് മരണപ്പെട്ടു.

സ്ഥാപനങ്ങളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനായി കമ്പനികളുടെ
പ്രതിനിധികൾ ഷിനിയെ ഭീഷണിപ്പെടുത്തിയതിലുള്ള വിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെകുറിച്ച് അന്വേഷണത്തിലാണെന്ന് കൊടുങ്ങല്ലൂർ പോലീസ് പറഞ്ഞു.
മക്കൾ: രാഹുൽ, രുദ്ര (ഇരുവരും വിദ്യാർത്ഥികൾ).
ഷിനിയുടെ മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.
മരണത്തിന് ഉത്തരവാദികളായ മൈക്രോ ഫിനാൻസ് കാർക്ക് എതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുഹമ്മദ്, കെ.എസ്. രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.