Home / Travel / ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’

ഡ്രൈവിംഗ് സ്കുളുകൾക്ക് മാത്രമായി ഒരു മൈതാനം’

കൊല്ലം:ഡ്രൈവിംഗ് സ്കൂളുകൾക്ക് മാത്രമായി ഒരു മൈതാനം. അവർക്ക് തോന്നിയ സ്ഥലത്ത് തോന്നിയപോലെയാണ്.. ക്രിക്കറ്റോ, ഫുട്ബാളോ കളിക്കാൻ എത്തുന്നവർക്ക് ഇവരുടെ അനുമതി വേണം എന്ന മാതിരിയാണ് നിൽപ്പ്, തൊട്ടടുത്തായി ഇവിടെ പീരങ്കി മൈതാനമുണ്ട്. കോർപ്പറേഷൻ ഭരണസമിതി കെട്ടിടങ്ങൾ കെട്ടി മൈതാനത്തെ ചെറുതാക്കി മാറ്റി, ബാക്കിഭാഗം ലോറികൾക്കു പാർക്ക് ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പരിപാടികളും നടക്കുന്നത് ആശ്രാമം മൈതാനത്താണ് .പീരങ്കി മൈതാനംആർക്കും വേണ്ട. അമ്മാതിരി അതിനെ മാറ്റിയെടുക്കാൻ കോർപ്പറേഷന് കഴിഞ്ഞു. പറ്റുമെങ്കിൽ മൈതാനസ്നേഹികൾ ചേർന്ന് കോർപ്പറേഷന് അവാർഡ് നൽകാവുന്നതാണ്. ആശ്രാമം മൈതാനം സർക്കാർ വക തന്നെ പരിപാടികൾക്ക് ആവശ്യമായ ഫീസ് വാങ്ങാറുണ്ട്, റവന്യൂ വകുപ്പു വാങ്ങുന്ന പോലെ കോർപ്പറേഷനും മറ്റെന്തോ പേരിൽ ഫീസ് വാങ്ങുന്നുണ്ട്. ആശ്രാമം മൈതാനം ഇനി നശിപ്പിക്കാനുള്ള ശ്രമം ഉണ്ടാകരുത് എന്നാണ് മൈതാനം സംരക്ഷണ സമിതി പറയുന്നത്. ഇവിടെ നടക്കാൻപാകിയ സംവിധാനങ്ങളും വശങ്ങളിൽ പാറ അടുക്കിയതും മൈതാനത്തിൻ്റെ വീതിയും നീളവും ഇല്ലാതാക്കി. കോൺക്രീറ്റും മണ്ണും കല്ലും കട്ടയും കൊണ്ട് ആശ്രാമത്തെ മിനുക്കാൻ ആരും വരരുതെ എന്നാണ് മൈതാനത്തെ സ്നേഹിക്കുന്നവർ പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൈതാനം വാടകയ്ക്ക് കൊടുത്ത വകയിൽ സർക്കാരിന് ലക്ഷങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ മൈതാനത്തെ വൃത്തിയാക്കി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നില്ല എന്ന അക്ഷേപവും നിലനിൽക്കുന്നുണ്ട്.മൈതാനത്തെ അനാവശ്യ കടന്നുകയറ്റങ്ങൾ ഒഴിവാക്കണം. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്നും ഫീസ് ഇടാക്കണം. രണ്ട് മൈതാനങ്ങളേയും സംരക്ഷിക്കാൻ പൊതുജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുടേയും  ഒരു കമ്മിറ്റിക്ക് രൂപം നൽകണം എന്ന് ഒരു പൊതു അഭിപ്രായവും നിലനിൽക്കുന്നു.വരും തലമുറയ്ക്ക്‌ ഇവിടെ മൈതാനങ്ങൾ ഉണ്ടായിരുന്നു എന്ന് ബോധ്യ ബോധ്യപ്പെടണം.പുതിയ മേയർ ഈ വിഷയങ്ങളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കാം.