പാലക്കാട്:2000 ത്തിലാണ് പരിസ്ഥിതിയെ സംരക്ഷി ക്കുന്നതിനായുള്ള പ്രയത്നം ബാലൻ ആരംഭിക്കുന്നത്.തൊഴിലുറപ്പ്, പഞ്ചായത്ത്, വിദ്യാർത്ഥി സംഘടന, നേച്ചർ ക്ലബ്ബു കൾ തുടങ്ങി വിവിധ സംഘടനകളുടെ സഹായവും ബാലനെ തേടി എത്തിയിരുന്നു. കാട്ടിലെ വന്യ ജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിലും അദ്ദേഹം പ്രത്യക ശ്രദ്ധ പതിപ്പിച്ചിരുന്നു. കേരള സർക്കാരിന്റെ വന മിത്ര, പ്രകൃതി മിത്ര, ബയോ ഡൈവേഴ് സിറ്റി യുടെ പുരസ്കാരം, പി.വി തമ്പി മെമ്മോറിയൽ അവാർഡ്, ഭൂമി മിത്ര, വേൾഡ് മലയാളി അസോസിയേഷന്റെ 1.25 ലക്ഷം ക്യാഷ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ബാലൻ അർഹനായിട്ടുണ്ട്. കൂടാതെ അനവധി ഡോക്യുമെന്ററികളുടെ സ്രഷ്ടാവുകൂ ടിയാണ് ബാലൻ. വിത്തുകളും വൃക്ഷ തൈകളും തുച്ഛമായ വിലയിൽ അദ്ദേഹം വില്പനയും നടത്തിയിരുന്നു.ഒരു കോടി ഫല വൃക്ഷ തൈകൾ എന്ന ലക്ഷ്യത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇങ്ങനെയും ചിലർ ഇവിടെ ജീവിക്കുന്നുണ്ട്. നേട്ടങ്ങൾ ആഗ്രഹിക്കാതെ സമൂഹത്തിന് ആവശ്യമായ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നവരുടെ ഇടയിൽ ഓർമ്മയായി എന്നും കല്ലൂർ ബാലനും ഉണ്ടാകും.
