കൊച്ചി:സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷണം ശരിയാ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ വാദിക്കും. എന്നാൽ കോടതി ഈക്കാര്യത്തിൽ എടുക്കുന്ന തീരുമാനം കുടുംബത്തിന് പ്രതീക്ഷകൾ നൽകും.സിബിഐ അന്വേഷണത്തെ സിപിഎം പടിക്ക് പുറത്തുനിർത്താൻ പല കാരണങ്ങളുണ്ട്. നവീന്റെ മരണത്തിലേക്ക് നയിച്ച നാൾവഴിയിലെ ഏറ്റവും ദുരൂഹമായി തുടരുന്ന പെട്രോള്‍ പമ്പ് ഇടപാടിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്നചോദ്യം വീണ്ടും ഉയരും . ഒരു സാധാരണ ജീവനക്കാരന് ഇങ്ങനെ ഒരു പെട്രോൾ പമ്പ് തുടങ്ങുക പ്രയാസമാണ് ഇയാൾ ബിനാമിയാകാം.കേസ് ഡയറിയും അന്വേഷണപുരോഗതി റിപ്പോർട്ടും കോടതിയുടെ പരിശോധനയിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ പ്രതിഫലിക്കും അത് ആ കുടുംബത്തിന് കിട്ടുന്ന നീതിയാകും. പ്രതീക്ഷയോടെ എവരും ഹൈക്കോടതി തീരുമാനം കാക്കുന്നു
