Home / National News / New Delhi / Politics / ഭരണഘടന തത്വങ്ങൾ നിഷേധിച്ച് ജനാധിപത്യത്തെ കേന്ദ്രം തകർക്കുന്നു ; റ്റി പി രാമകൃഷ്ണൻ, എൽഡിഎഫ് കൺവീനർ

ഭരണഘടന തത്വങ്ങൾ നിഷേധിച്ച് ജനാധിപത്യത്തെ കേന്ദ്രം തകർക്കുന്നു ; റ്റി പി രാമകൃഷ്ണൻ, എൽഡിഎഫ് കൺവീനർ

കൊല്ലം : ‘രാജ്യം കണ്ടെതിൽ വച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഒരു ഗവൺമെൻ്റൊണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തോട് ഈ ഗവൺമെൻ്റ് കാണിക്കുന്ന നിലപാട് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ്. അതിലൂടെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ‘ എൽഡിഎഫ് പ്രതിഷേധ ധർണ്ണ കൊല്ലം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

WhatsApp-Image-2024-12-05-at-23.20.54-300x97 ഭരണഘടന തത്വങ്ങൾ നിഷേധിച്ച് ജനാധിപത്യത്തെ കേന്ദ്രം തകർക്കുന്നു ; റ്റി പി രാമകൃഷ്ണൻ, എൽഡിഎഫ് കൺവീനർ

വയനാട് പാക്കേജ് നടപ്പിലാക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രം ഇത്തരം നിലപാട് നേരത്തെ എടുത്തതിനാൽ സംസ്ഥാനത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. എന്നിട്ടും കേന്ദ്രം മാറുന്നില്ല. ഈ സാഹചര്യത്തിൽ ശക്തമായ ജനകീയ മുന്നേറ്റം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിന് മാതൃകയായ പുനരധിവാസമാണ് നമ്മുടെ സർക്കാർ നടപ്പിലാക്കുവാൻ പോകുന്നത്. 2018ലും 19ലും വിവരണാതീതമായ പ്രളയത്തിലും പിന്നീടുണ്ടായ കോവിഡ് മഹാമാരിയിലും ജനതയെ ചേർത്തുനിർത്തിയ ഗവൺമെൻറ് ആണ് കേരളത്തിലെത്. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലും സംസ്ഥാന മന്ത്രിമാർ വയനാട് കേന്ദ്രീകരിച്ചു രക്ഷാപ്രവർത്തനങ്ങളിൽ പ്രവർത്തിക്കുകയാണ് ഉണ്ടായത്. നാനൂറോളം പേരുടെ മരണത്തിന് കാരണമായതും ആയിരത്തിലധികം പേർക്ക് ജീവനോപാധി നഷ്ടപ്പെട്ടതുമായ ദുരന്തത്തെ ലാഘവത്തോടെയും അവഗണനയോടു കൂടിയുമാണ് കേന്ദ്രസർക്കാർ കാണുന്നത്. ഇനിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള നടപടികളോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിനെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള വർഗീയ പ്രചരണങ്ങൾ നടത്തുകയാണ്  കേരളത്തിലെ ബിജെപി നേതാക്കന്മാർചെയ്യുന്നത്. യോഗത്തിൽ സി.പി ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കൗൺസിൽ അംഗം കെ രാജഗോപാൽ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ ആർ ചന്ദ്രമോഹനൻ, എസ് സുദേവൻ, പി രാജേന്ദ്രൻ, അഡ്വ.സാം കെഡാനിയേൽ എന്നിവർ സംസാരിച്ചു. സി കെ ഗോപി, എ ഷാജു, ബെന്നി കക്കാട്, പ്രൊഫ. മാധവൻ പിള്ള, വേങ്ങയിൽ ഷംസ്, പതമാകരൻ, ആർതർ ലോറൻസ്, സാബു ചക്കുവള്ളി, പെരിനാട് വിജയൻ,കുറ്റിയിൽ നിസാം, സൂസൻ കോടി, കെ. സോമപ്രസാദ്, എം എച്ച് ഷാരിയാർ, ടി വിജയകുമാർ, ജെ.മേഴ്സി കുട്ടി അമ്മ, ആർ രാജേന്ദ്രൻ,ആർ,വിജയകുമാർ, ജി.ലാലു, ആർ സജിലാൽ,കെ.ശിവശങ്കരൻ നായർ, കടവൂർ ചന്ദ്രൻ, പുത്തൂർ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.