Home / Kerala News / കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഒഴിവാക്കിയത് KSRTC ഡ്രൈവറെ.

കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഒഴിവാക്കിയത് KSRTC ഡ്രൈവറെ.

ആലപ്പുഴ:കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.എന്നാൽ അതുമാറ്റിയിട്ടാണ് ഇപ്പോൾഅഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ഭാരതീയ ന്യായ സംഹിത 106 പ്രകാരമാണ് കേസ്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കാറോടിച്ചത് ഗൗരി ശങ്കറാണ്​. അപകടത്തിൽ പരിക്കേറ്റ് ​ഗൗരിശങ്കർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.