Home / Trending / ആക്രമണം ഭയന്ന് പാകിസ്ഥാൻ പട്ടാള മേധാവി എവിടെ എന്നത് ദുരൂത

ആക്രമണം ഭയന്ന് പാകിസ്ഥാൻ പട്ടാള മേധാവി എവിടെ എന്നത് ദുരൂത

ഇസ്ലാമബാദ്: ഇന്ത്യൻ ആക്രമണം ആസന്നമെന്ന് പാക്ക് പ്രതിരോധ മന്ത്രി. ഏത്ആക്രമണവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും മന്ത്രി.റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.
വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തതെന്ന് പാക് പ്രതിരോധമന്ത്രി പിന്നീട് പറഞ്ഞു
എന്തിനും തയ്യാറെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നാണ് തിരുത്തൽ.എന്തെങ്കിലും സംഭവിക്കാൻ ഉണ്ടെങ്കിൽ അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ സംഭവിക്കും. യുദ്ധം ഉറപ്പെന്നു പറഞ്ഞിട്ടില്ല.എന്നാൽപാക് പട്ടാള മേധാവി എവിടെ? എന്ന ചോദ്യവുമായി മാധ്യമങ്ങൾകുടുംബത്തോടൊപ്പം അസീം മുനീർ പാകിസ്ഥാൻ വിട്ടെന്ന് എന്നാ സംശയം .

പെഹൽഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക് പട്ടാള മേധാവി അസിം മുനീറിനെ പൊതുവേദികളിൽ കാണാനില്ല എന്നാണ് വാർത്തകൾ.
അസിം മുനീർ റാവൽപിണ്ടിയിലെ ബങ്കറിൽ ആണെന്നും വാർത്തയുണ്ട്.
ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് തുർക്കി.മേഖലയിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എർദോഗൻ.

ഇതിനിടെ പാകിസ്താന് തുർക്കി ആയുധം നൽകുന്നുവെന്ന ആരോപണം നിഷേധിച്ച് എർദോഗൻ രംഗത്തു വന്നു.അതേ സമയം  പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ
കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ പകുതിയിലേറെ അടച്ചു.
87 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണവും അടച്ചു.
സുരക്ഷ മുന്നറിയിപ്പിന്റ അടിസ്ഥാനത്തിലാണ് നടപടി.