Home / National News / മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി

മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ കുവൈറ്റില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ് മടങ്ങി

കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്

ഹൈദരാബാദ്: പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈറ്റിലായിരുന്ന പിതാവ് നാട്ടിലെത്തി പ്രതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് കൊലപാതകം നടന്നത്. കൊലക്കേസ് അന്വേഷിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കൊലപാതകം നടത്തിയെന്ന് കരുതുന്ന ആള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.