Home / Featured / ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

ചെറിയ മുറ്റത്ത് വിളവെടുപ്പിൻ്റെ ആഹ്ലാദത്തിലാണ് കെ.പി സുതൻ

നാട്ടിൽ മുറ്റത്തും തൊടിയിലും ഒക്കെയായി വാഴയും ചേനയും കാച്ചിലുമൊക്കെ നട്ടുപിടിപ്പിച്ച്, അതിൽനിന്ന് വിളവെടുത്ത് ജൈവ പച്ചക്കറികൾ കഴിക്കു മ്പോൾ കിട്ടുന്ന പ്രത്യേക സംത്യ പ്തിയുണ്ടല്ലോ, അതു ഡൽഹി യിലും തേടിയാണ് കോട്ടയം മാഞ്ഞൂരുകാരൻ കെ.പി.സുതൻ ഐഎൻഎക്ക് സമീപത്തെ ലക്ഷ്മിഭായി നഗറിൽ സർക്കാർ ക്വാർട്ടേഴ്‌സിനുചുറ്റുമുള്ള ഇത്തി രിയിടത്ത് കൃഷിതുടങ്ങിയത്. സ്ഥലം കുറവാണ്. എങ്കിലും, പൂ ച്ചെട്ടിയിലോ ഗ്രോ ബാഗിലോ വിത്തോ തൈയോ നട്ടുള്ള എളുപ്പ പ്പണിക്ക് തയ്യാറാകാതെ വീടിനു ചുറ്റുമുള്ളയിടത്ത് റിക്ഷ യിൽ 4 ലോഡ് മണ്ണിറക്കി, അതു നിരത്തി, ഓരോ തൈയ്ക്കും അനു യോജ്യമായ കുഴികളെടുത്ത്, പന്തലിട്ടുള്ള നല്ല തകർപ്പൻ പരിപാടി തൂമ്പയുമായി മണ്ണിലിറങ്ങി കിളച്ച് വാഴയും ചേനയും ചേമ്പും കാച്ചിലുമൊ ക്കെ നട്ടു. ഇപ്പോൾ, ക്വാർട്ടേഴി നു ചുറ്റുമുള്ള ‘പറമ്പ്’ പച്ചക്കറിത്തോട്ടമായിരിക്കുന്നു. പൂർണപിന്തുണയുമായി ഭാര്യ ഗിരി സുതനും കൂടെക്കൂടി. അടുക്കള ആവശ്യത്തിനുള്ള നാടൻപച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴവുമൊക്കെ വീട്ടുമുറ്റത്ത് പൊന്നുവിളയുന്ന മണ്ണ്.  സഫ്ദർജങ് ആസ്പത്രിയിൽ നഴ്സായി 1999ൽ ഗിരി സുതൻ ഡൽഹിയിലെത്തി. ഇന്റീരിയർ ഡിസൈനറായ സുതൻ അന്ന് മസ്ക്കറ്റിലാണ്. കുടുംബത്തോ ടൊപ്പമായിരിക്കാൻ 2000ൽ അദ്ദേഹവും ഡൽഹിയിലെത്തി: ഇന്റിരിയർ ഡിസൈൻ ജോലികളിലേർപ്പെട്ടു. സർക്കാർ ക്വാർട്ടേഴ്‌സുകളിൽ മാറി മാറിയുള്ള താമ സം ഏകദേശം പത്തുവർഷത്തി നുമുൻപ് സരോജിനി നഗറിലെ ക്വാർട്ടേഴ്സിൽ ഗ്രൗണ്ട് ഫ്ലോറിൽ താമസിക്കവേ, ജോലിക്കിടെയു ള്ള ഒഴിവുസമയ വിനോദമായി കൃഷിതുടങ്ങി. നാലുവർഷം മുൻ പ് ലക്ഷ്മി നഗറിലെത്തിയതോ ടെ കൃഷി വളർന്നു. അവധിക്ക് കേരളത്തിലേക്കു പോയി മടങ്ങുമ്പോൾ ഞാലിപ്പുവനും പൂവനും ഏത്തനുമുൾപ്പെ ടെയുള്ള വാഴത്തൈകളും പച്ച ക്കറിവിത്തുകളും മറ്റും കൊണ്ടുവരും. ചില പച്ചക്കറികളുടെ തൈകൾ ഡൽഹിയിൽനിന്നുത ന്നെ ശേഖരിക്കും. ജൈവവളവും എല്ലുപൊടിയും കമ്പോസ്റ്റുമൊ ക്കെയിട്ടാണ് കൃഷി. മെഹ്റോളി ലെ പശുഫാമിൽനിന്ന് ചാണകവും ചാണകപ്പൊടിയുമെത്തിക്കും. മുന്തിരി, ഉരുളക്കിഴങ്ങ്, തക്കാളി, വഴുതന, ചെറുനാരകം, ചേമ്പ്, മാവ് തുടങ്ങി വിപുലമാണ് കൃഷി. 6 കിലോയോളമുള്ള കാച്ചിൽ, 3 കിലോയുടെ ചേന, 150ൽ ഏറെ കായ്കളുള്ള റോബ സ്‌റ്റ… നുറുമേനിയാണ് വിളവ്. ശൈത്യകാലത്ത് ചെടികൾക്കു ചെറിയൊരു മുരടിപ്പുണ്ടെന്നത് ഒഴിച്ചാൽ ഡൽഹിയിലെ കൃഷി ഈസിയാണെന്ന് സുതൻ പറയുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യത്തിനെടുക്കും. സുഹൃത്തുകൾക്കും നൽകും. ഓരോ തവണ വിളവെടുക്കു മ്പോഴും വിത്തുകൾ ശേഖരിച്ചുവ ച്ച് അടുത്ത കൃഷിക്കായുള്ള തയാറെടുപ്പും തുടങ്ങും. ഇത്തിരി മണ്ണിൽ നല്ല വിഭവങ്ങളെന്നതു മാത്രമല്ല, മനസ്സിന് ആശ്വാസംകു ടി നൽകുന്നതാണ്.