Home / National / താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന്പിന്നെ നടന്നത് കൂട്ടത്തല്ല്

താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന്പിന്നെ നടന്നത് കൂട്ടത്തല്ല്

ബെംഗളൂരു: വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഹാസൻ താലൂക്കിലെ ബൂവനഹള്ളിയിൽ ആദിപുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. അധ്യാപകനാണ് വരൻ.എന്താണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ പെട്ടെന്ന് ഒരു കാരണമെന്ന് വധുവിനോട് വരൻ തന്നെ ചോദിച്ചു എന്നാൽ അതിനു വ്യക്തമായ മറുപടി നൽകാൻ വധു തയാറായില്ല തുടർന്ന് മാതാപിതാക്കൾ പല ആവർത്തി ശ്രമിച്ചെങ്കിലും അവൾ പിന്മാറാൻ തയ്യാറായില്ല.വരൻ്റെ ബന്ധുക്കളും പല കാര്യങ്ങളും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചങ്കിലും അവൾ പിന്മാറാൻ തയ്യാറായില്ല തുടർന്ന് അവൾ ഇറങ്ങി പോവുകയായിരുന്നു.പിന്നെ നടന്നത് കൂട്ടത്തല്ല്ബഡാവണെ, നഗര പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.