വർഷങ്ങളായി നാം തുടരുന്ന ജാതി മത സമവാക്യങ്ങളിൽ ഒരു മാറ്റം കൊണ്ടുവരാൻ ഇടതുപക്ഷത്തിന് കഴിയട്ടെ, ഭൂരിപക്ഷ സമുദായത്തെ നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരണം. കഴിഞ്ഞ നാളുകളിൽ നാം മതേതരത്വം കൊട്ടിഘോഷിക്കുമ്പോഴും സ്ഥാനാർത്ഥി നിർണ്ണയം വരുമ്പോൾ ഏത് സമുദായമാണ് മണ്ഡലത്തിൽ മുൻതൂക്കമെന്നു കണ്ടെത്തി സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുന്നതിന് എല്ലാ മുന്നണികളും ഒപ്പത്തിനൊപ്പമാണ്, ഇടതുപക്ഷമാണേൽ പ്രത്യേകിച്ചും സി.പി ഐ (എം) സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തും. പാർട്ടിയും അതിൻ്റെ വില പടിച്ചു. ഇനിയുള്ള നാളുകളിൽ ജാതിയും മതവും പറഞ്ഞ് സ്ഥാനാർത്ഥിയെ നിർത്തുന്ന രീതി അവസാനിപ്പിക്കണം. ഭൂരിപക്ഷ സമുദായമുള്ള സ്ഥലത്ത് ന്യൂനപക്ഷ സമുദായത്തിൻ്റെ സ്ഥാനാർത്ഥിയെ നിർത്തി മൽസരിപ്പിക്കണം അതിന് തയ്യാറായ ഇടതുപക്ഷത്തിൻ്റെ നടപടി കേരള സമൂഹത്തിന് പ്രതീക്ഷ നൽകുന്നു.
