Home / Editorial / PSC ചെയർമാൻ്റെയും അംഗങ്ങളുടേയും ക്ഷാമബത്ത വർദ്ധിപ്പിച്ചത് നല്ല കാര്യം തന്നെ പക്ഷേ ഇപ്പുറത്ത് ലക്ഷങ്ങൾ ഇതു കിട്ടാതെ കിടന്നു വലയുന്നുണ്ട്

PSC ചെയർമാൻ്റെയും അംഗങ്ങളുടേയും ക്ഷാമബത്ത വർദ്ധിപ്പിച്ചത് നല്ല കാര്യം തന്നെ പക്ഷേ ഇപ്പുറത്ത് ലക്ഷങ്ങൾ ഇതു കിട്ടാതെ കിടന്നു വലയുന്നുണ്ട്

PSC ചെയർമാൻ്റെയും അംഗങ്ങളുടേയും ക്ഷാമബത്ത വർദ്ധിപ്പിച്ചത് നല്ല കാര്യം തന്നെ, പക്ഷേ ഇപ്പുറത്ത് ലക്ഷങ്ങൾ ഇതു കിട്ടാതെ കിടന്നു വലയുന്നുണ്ട്.ഐ എ എസ് കാരോടും ഐ.പി എസ് കാരോടും പിന്നെ സിവിൽ സർവീസിലെ ചില ഉദ്യോഗസ്ഥരോടും സർക്കാർ കാട്ടുന്ന നയം എല്ലാവർക്കും ബാധകമാകണം.രണ്ടു നീതി ഒരിക്കലും ആർക്കും അംഗീകരിക്കാനാകില്ല. ജീവനക്കാരും പെൻഷൻ കാരും സാധാരണ ജീവിതം നയിക്കുന്നവരാണ്. അർഹതപ്പെട്ടത് ചോദിക്കുമ്പോൾ തരാം എന്ന വാക്കല്ലാതെ കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരം ആളുകളോട് എന്തു നീതിയാണ് കാണിക്കുന്നത്.ക്ഷേമ പെൻഷൻകാരോട് കാട്ടുന്ന നീതിയും അംഗീകരിക്കാനാവുന്നില്ല. ഈ കിട്ടുന്നവരുമാനം കൊണ്ട് ജീവിച്ചു പോകുന്നവരാണ് അധികവും.ഒന്നര ലക്ഷം പെൻഷൻകാരാണ് സർക്കാർ ആനുക്യൂല്യം കിട്ടാതെ മരണപ്പെട്ടത്.ഇടതുപക്ഷ സർക്കാരായതുകൊണ്ട് എല്ലാം സഹിക്കണം എന്നാണെങ്കിൽ അത് എല്ലാവർക്കും ബാധകമാകണം. ഒരുപക്ഷേ മറ്റേതെങ്കിലും സർക്കാരാണ് കേരളം ഭരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നതും കാണാതിരുന്നു കൂടാ. സംസ്ഥാനത്തെ എല്ലാ ജനങ്ങളോടൊപ്പം ജീവിക്കുന്നവരാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബവും. സർക്കാർ ഇതു ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കാം.

പത്രാധിപർ