ആലക്കോട് : എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. മംഗലാപുരത്ത് നിന്നും കഞ്ചാവ് വാങ്ങി മലയോര മേഖലയിൽ വില്പന നടത്തുന്ന ജോഷി പ്രകാശിനെ (23) എക്സൈസ് പാർട്ടി 9.900 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്. ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എച്ച്ന സീബും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആലക്കോട് കരുവൻചാൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് കരുംവൻചാലിൽ വെച്ച് നടുവിൽ നറുക്കുംകര താമസിക്കുന്ന തോമംകുഴിയിൽ വീട്ടിൽ ജോഷി പ്രകാശ് പിടിയിലായത്.’ വില്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായാണ് കഞ്ചാവ് കടത്തികൊണ്ടു വന്നത്. നിലവിലും കഞ്ചാവ് കേസ്സ് പ്രതിയുടെ പേരിലുണ്ട്. ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് ജോഷി പ്രകാശിനെ എക്സൈസ് പാർട്ടി പിടികൂടിയത്. കേസ് കണ്ടെത്തിയ പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ വി ഗിരീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി കെ തോമസ്, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സി കെ ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ രാജീവ് ടി പ്രണവ്, ജിതിൻ ആൻറണി , കെ വി സന്തോഷ്എന്നിവരും ഉണ്ടായിരുന്നു.
റിപോർട്ട്: രാജൻ തളിപറമ്പ്
