Home / Crime / “ഒഡീഷയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച ഗഞ്ചാവുമായി യുവാവ് പിടിയില്‍”

“ഒഡീഷയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച ഗഞ്ചാവുമായി യുവാവ് പിടിയില്‍”

ഒഡീഷയിലെ ഭുവനേശ്വര്‍ ജില്ലയില്‍ നിന്നും കേരളത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ശൂരനാട് ഇരവിച്ചിറ ഇടവന വടക്കതില്‍ ദിവാകരന്‍ മകന്‍ ദീപു(25) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനക്ക് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍, എ എസ് പിയുടെ മേല്‍നോട്ടത്തിലുളള ഡാന്‍സാഫ് സംഘം കരുനാഗപ്പളളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 10.71 കിലോ ഗ്രാം ഗഞ്ചാവുമായി എത്തിയ യുവാവിനെ പിടികൂടിയത്. പ്രതി ട്രെയിന്‍ മാര്‍ഗ്ഗമാണ് ഗഞ്ചാവ് ചില്ലറ വില്‍പ്പനയ്ക്കെത്തിച്ചത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, സജികുമാര്‍ എ.എസ്.ഐ സനീഷ, സിപിഒ മനോജ് എന്നിവരും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.