കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മുണ്ടക്കൽ ആർ.എസ് വില്ലയിൽ വില്യം ഡിക്രൂസ് മകൻ ജാക്‌സൺ(32) ആണ് കൊല്ലം ഈസ്റ്റ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസും ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോസു ചേർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന 28.153 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘത്തോടൊപ്പം കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സിപിഒ മാരായ രാഹുൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
