ഗുവാഹാത്തി:സ്വന്തം ഭാര്യയുമായി ബന്ധം വേർപെടുത്തിയാലും മനസ്സിൽ ദുഃഖം മാത്രം ഭാര്യയ്ക്കും ഭർത്താവിനുംകുറച്ചു നാൾ വരെ അതു തുടരാം.എന്നാൽ ഇതിൽ ചിലരിൽ അതുണ്ടാകാണമെന്നില്ല. അങ്ങനെയൊരു യുവാവ് തൻ്റെ ഭാര്യയുമായി പിരിഞ്ഞ സന്തോഷത്തിൽ പാലില്‍ കുളിച്ച് അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പാലില്‍ കുളിച്ച് ആഘോഷമാക്കിയത്.
തന്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കരുതിയാണ് അവര്‍ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്നു. ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണ്’ എന്ന് അലിയും പറയുന്നു.പാലിലെ കുളി സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു.
