*ഈ വർഷം കർക്കിടക വാവ് ബലി എപ്പോഴാണ് നടത്തേണ്ടത്…!!?*
ഈ വർഷത്തെ കൃഷ്ണ പക്ഷ അമാവാസി തിഥി ( കറുത്ത വാവ്) 2025 ജൂലൈ 24 ( 1200 കർക്കിടകം 8 ) വ്യാഴാഴ്ച പുലർച്ചെ 2.29 am മുതൽ ജൂലൈ 25 വെള്ളിയാഴ്ച പുലർച്ചെ 12.41 am വരെയാണ്.
ശാസ്ത്രം പറയുന്നത്
സൂര്യാസ്തമയത്തിന് മുമ്പ് 6 നാഴിക അമാവാസി തിഥിയുണ്ടെങ്കിൽ അന്ന് രാവിലെയാണ് ബലി ഇടേണ്ടത്.
അതിനാൽ കർക്കിടക വാവ് ബലി തർപ്പണം ജൂലൈ 24 ന് രാവിലെ നടത്തുക.
പഞ്ച മഹാ യജ്ഞങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് പിതൃ യജ്ഞം.
ബലി ഇടുന്നവർ തലേ ദിവസമായ ബുധനാഴ്ച ഒരിക്കൽ നോക്കി വ്രതം ആചരിക്കണം.
ക്ഷേത്രങ്ങളിലൊ,
പുണ്യ നദികളുടെ കരയിലൊ, സമുദ്ര തീരത്തൊ, വീട്ടിലോ ബലി ഇടാവുന്നതാണ്.
ഇല്ലം, വല്ലം, നെല്ലി എന്നാണ് പ്രമാണം.
ഇല്ലം എന്നാൽ വീട്
വല്ലം എന്നാൽ തിരുവല്ലം, നെല്ലി എന്നാൽ തിരുനെല്ലി.
ബന്ധുക്കളായ
പിതൃക്കൾക്ക് വേണ്ടി മാത്രമല്ല ഗുരുക്കന്മാർക്കും, സുഹൃത്തുക്കൾക്കും കൂടി വേണ്ടി ബലി ഇടാം.
വാവ് ബലിയിലൂടെ പിതൃ പ്രീതിയും പിതൃക്കളുടെ
ആത്മ ശാന്തിയും മാത്രമല്ല ഐശ്വര്യവും, സമ്പത്തും, സന്താനങ്ങൾക്ക് ഗുണവും ലഭിക്കുന്നു….!
*അതിനാൽ ആരോഗ്യം അനുവദിക്കുന്ന എല്ലാവരും ബലി, തർപ്പണം ഇവ നടത്തുക …