Home / Breaking News / പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.

പരീക്ഷപ്പേടിയിൽ തെങ്കാശിക്ക് നാടുവിട്ട കോളേജ് വിദ്യാർത്ഥിനിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ.

തെങ്കാശി : തിരുവനന്തപുരം: വിതുരബുധനാഴിച്ച(11.6.2025) ഉച്ചക്കുള്ള രണ്ട് മണിയുടെ തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ് ട്രാക്ക് പിടിച്ചപ്പോൾ റിസർവേഷൻ സീറ്റിൽ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധദ്ധയിൽ പെട്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ സജി മോസസ് വിദ്യാർത്ഥിയോട് മാറി ഇരിക്കാൻ ആവശ്യപ്പെടുകയും എവിടയാണ് ഇറങ്ങേണ്ടത് എന്നും തിരക്കി, വിദ്യാർഥി തെങ്കാശിയിലേക്ക് പോകാൻ ആണെന്ന് പറഞ്ഞപ്പോൾ കുട്ടിക്ക് അനുയോജ്യമായ സീറ്റ്‌ ജീവനക്കാരായ കണ്ടക്ടറും, ഡ്രൈവർ ഏച്ച് അനിൽകുമാറും ചേർന്ന് റിസേർവ് ചെയ്ത് കൊടുത്തു. യാത്ര പുറപ്പെട്ടു നെടുമങ്ങാടും, കുളത്തുപ്പുഴയും,ആര്യൻകാവും കടന്ന് ബസ് ഏകദേശം 05.30 ഓടെ തെങ്കാശിയിൽ എത്തി യാത്രക്കാർ എല്ലാം ഇറങ്ങി കൂട്ടത്തിൽ ആ യുവതിയും.

തെങ്കാശിയിൽ ഇനിയുള്ള 1 മണിക്കൂർ ജീവനക്കാരുടെ വിശ്രമ സമയം . ഇനി ബസ് തിരികെ 06.30 ന്  തിരുവനന്തപുരത്തേക്ക് പോകുന്നത്. 06.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകൾ ജീവനക്കാർ ആരംഭിച്ചു.

ഇതിനിടയിൽ തെങ്കാശി സ്റ്റാൻഡിൽ കണ്ണോടിച്ച ഡ്രൈവർ  ആദ്യ ട്രിപ്പിൽ ബസിൽ ഉണ്ടായിരുന്ന കോളേജ് വിദ്യാർത്ഥിയായ യുവതി സ്റ്റാൻഡിൽ അലഞ്ഞു നടക്കുന്നതായി കണ്ടത്.

തെങ്കാശി പോലെ ഒരു സ്ഥലം ആയതിനാലും രാത്രിയിൽ ആ കുട്ടിക്ക് ഉണ്ടാകാൻ സാധ്യത ഉള്ള ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കിയ KSRTC ജീവനക്കാർ ബസിൽ നിന്നും ഇറങ്ങി അവരോട് കാര്യം തിരക്കി.

തെങ്കാശിയിൽ എന്തിനാണ് വന്നത് എന്നും, എങ്ങോട്ട് പോകാനാണെന്നും തിരക്കി. ആദ്യഘട്ടത്തിൽ യുവതി പറഞ്ഞത് താൻ തെങ്കാശി കാണാൻ വന്നത്  മറ്റൊന്നും ഇല്ല എന്നും

എന്നാൽ സന്ധ്യ കഴിഞ്ഞ് തെങ്കാശിയിൽ  എന്താണ് കാണാൻ ഉള്ളത് എന്ന സംശയം കാരണം കുട്ടിയോട് കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ജീവനക്കാരുടെ ശ്രെദ്ധയിൽ പെട്ടു.

അവൾ പറഞ്ഞു ” ഞാൻ പേടി കാരണം നാട് വിട്ട് വന്നതാണ്, എനിക്ക് ഇന്ന് എക്സാം ആയിരുന്നു നല്ല പാട് ആയിരുന്നു, പരീക്ഷയിൽ തോൽക്കും എന്ന പേടി കാരണം തിരുവനന്തപുരത്ത് നിന്നും തെങ്കാശി ബസ് കണ്ടപ്പോൾ കയറിയതാണ് ”

ജീവനക്കാർ യുവതിയുടെ മറ്റു വിവരങ്ങൾ അന്വേഷിച്ചു (പേര്, സ്ഥലം എന്നിവ )

വീട് വിതുരയിൽ ആണെന്നും കുട്ടിയുടെ പേരും പറഞ്ഞു. വിതുര ഡിപ്പോയിലെ ഡ്രൈവർ ആയിരുന്ന ഏച്ച് അനിൽ കുമാർ തിരക്കിയപ്പോൾ വീട് വിതുര മീനാങ്കൽ ആണെന്ന് അറിഞ്ഞു.

ശേഷം ജീവനക്കാർ വിദ്യാർത്ഥിയുടെ വിട്ടുകാരുടെ നമ്പർ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ കൊടുത്തില്ലങ്കിലും പിന്നീട് പോലീസിൽ അറിയിക്കും എന്ന് പറഞ്ഞപ്പോൾ വിട്ടുകാരുടെ നമ്പർ യുവതി കൊടുക്കുകയും ചെയ്തു.

വിദ്യാർത്ഥിയുടെ അച്ഛനെ ഫോണിൽ ബന്ധപ്പെട്ട ജീവനക്കാർ കുട്ടിയുടെ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. തിരികെയുള്ള ട്രിപ്പിൽ അവൾ കാണും എന്നും നന്ദിയോട് വന്നു കുട്ടിയെ കുട്ടികൊണ്ട് പോകണം എന്നും ആവശ്യപ്പെട്ടു…

തിരികെ ഉള്ള തെങ്കാശി – തിരുവനന്തപുരം ട്രിപ്പിൽ ജീവനക്കാർ അവളെയും കൂട്ടി പുറപ്പെട്ടു. വഴിയോരത്തു നിർത്തി ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ വേണ്ട എന്ന് പറയുകയും, ഡ്രൈവർ അനിൽകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ആപ്പിളും, ഇന്തപ്പഴവും കുട്ടിക്ക് കൊടുത്ത് അവളുടെ വിശപ്പ് അകറ്റി. ഏകദേശം രാത്രി 9.30 ഓടുകൂടി ബസ് നന്ദിയോട് എത്തി.

കുട്ടിയെ കൂടെ കൂട്ടാൻ അവളുടെ അച്ഛനും, അമ്മയും ഒരു ഓട്ടോയും അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബസിൽ നിന്നും ഇറങ്ങിയാ കുട്ടിയെ സുരക്ഷിതമാക്കി അവളുടെ അച്ഛന്റെ കൈയിൽ എത്തിച്ചു.കുട്ടിയെ ഒന്നും പറയരുതേ എന്ന ഉപദേശത്തോടെ ജീവനക്കാർ തിരുവനന്തപുരത്തേക്കും, കുട്ടി സുരക്ഷിതയായി അവളുടെ മാതാപിതാക്കൾക്കൊപ്പവും മടങ്ങി..

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ ജീവനക്കാരായ കണ്ടക്റ്റർ സജി മോസസ്, ഡ്രൈവർ  ഏച്ച് അനിൽകുമാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ കാരണം തമിഴ്നാട്ടിൽ എന്നെന്നേക്കുമായി അകപ്പെട്ടു പോകുമായിരുന്ന ഒരു വിദ്യാർത്ഥിയായ യുവതിയെ അവളുടെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സാധിച്ചു.സ്നേഹം കരുണ ഉള്ളവരുടെ എണ്ണം KSRTC യിൽ കൂടുതൽ ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ അറിയിക്കുന്നു.(ചിത്രത്തിൽ കണ്ടക്ടറും, ഡ്രൈവറും, ആ വിദ്യാർത്ഥിയും  )