അഹമ്മദാബാദ്: ഒരാൾ മാത്രമല്ല മറ്റൊരാളും രക്ഷപ്പെട്ടു. വാഹന ക്കുരുക്കിലകപ്പെട്ടതിനാൽ വിമാനത്തിൽ കയറാനായില്ല എന്ന ആശ്വാസത്തിലാണ്ഭൂമിചൗഹാൻ.വിമാനത്താവളത്തിലെത്താൻ 10 മിനിറ്റ് വൈകിയതോടെയാണ് ഭൂമി ചൗഹാന് യാത്ര റദ്ദാക്കേണ്ടി വന്നത്. ആ 10 മിനിറ്റിന് തൻ്റെ ആയുസ്സിൻ്റെ വിലയുണ്ടായിരുന്നെന്ന് അറിഞ്ഞ യുവതി തൻ്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല എന്നാണ് പറഞ്ഞത്. ‘അപകടവിവരം അറിഞ്ഞപ്പോൾ ശരീരമാകെ വിറച്ചുപോയി. സംസാരിക്കാൻ കഴിയുമായിരുന്നില്ല.
ഞാൻ ഭാഗ്യമുള്ളയാളാണ്. എൻ്റെ യാത്ര മുടക്കിയ ദൈവത്തിൻ്റെ ഇടപെടലിന് നന്ദി’ ഭൂമി പറഞ്ഞു.യുകെയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി രണ്ട് വർഷത്തിനു ശേഷമാണ് അവധിക്കാലം ചെലവഴിക്കാൻ ഇന്ത്യയിലെത്തിയത്. തനിയെ തിരികെപ്പോകാനായി ടിക്കറ്റും എടുത്തു. എനിക്ക് എന്തു പറയണമെന്നറിയില്ലെന്നും. മരിച്ചവരിൽ ഒരാളായി ഞാനും മാറേണ്ടതായിരുന്നുവെന്നും എല്ലാം ഒരു ഭാഗ്യം മാത്രമായി കരുതുന്നു എന്നും അവർ പറഞ്ഞു.
