ആലപ്പുഴ:വിശാഖ പട്ടണം സ്റ്റീൽ പ്ലാൻ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ റ്റി യു സി സംഘടിപ്പിച്ച പൊതുമേഖലാ സംരക്ഷണ ദിനം ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ജനറൽ സെക്രട്ടറി കെ പി .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു .മുപ്പതിനായിരത്തിലധികം ജീവനക്കാരുള്ള , 19,700 ഏക്കർ സ്ഥലവും 1.5 ലക്ഷം കോടി ആസ്തിയുമുള്ള സ്റ്റീൽ പ്ലാൻ്റ് നിസ്സാരവിലക്ക് സ്വകാര്യ കമ്പനികൾക്ക് കൈമാറുവാൻ ആണ് കേന്ദ്രസർക്കാർ നീക്കം . ഇതിൻറെ ഭാഗമായി 1560 സ്ഥിരം ജീവനക്കാരെ നിർബന്ധിച്ച് സ്വയം വിരമിക്കലലിന് വിധേയ രാക്കുകയും1600 കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. 5000 കരാർ ജീവനക്കാരേയും 2500 സ്ഥിരം ജീവനക്കാരെയും വീണ്ടും പിരിച്ചു വിടുവാനുള്ള ശ്രമം നടക്കുകയാണ് ഇതിനേതിരെ ട്രേഡ് യൂണിയനുകൾ സംയുക്തമായി ശക്തമായ പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.പൊതുമേഖലയുടെ നാശത്തിനും അതുവഴി തൊഴിലാളികളുടെ തൊഴിലവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ട് കോർപ്പറേറ്റുകൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ തീറെഴുതി കൊടുക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എ.ഐ റ്റി യു സിശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
