ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുര
ഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്
മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെ
ഇന്ന്
സമാപനമാകും.
ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയ
ദിശാബോധം
നൽകുന്ന പുതിയ
തീരുമാനങ്ങളും
പ്രവർത്തന വഴിയും
തീരുമാനിച്ചാണ്
ആറ് ദിവസം നീണ്ട പാർട്ടി
കോൺഗ്രസിന്
സമാപനമാകുന്നത്.
സമാപന റാലിയിൽ
പങ്കെടുക്കാൻ
പതിനായിരങ്ങളാണ്
ഞായറാഴ്ച
പുലർച്ചെ മുതൽ
മധുരയിലേക്ക് ഒഴുകി
എത്തുന്നത്. തമിഴ്നാടിൻ്റെ വിവിധ
ഭാഗങ്ങളിൽ
നിന്ന് തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന ജനസഞ്ചയം
കുടുംബ സമേതമാണ്
എത്തുന്നത്.
റാലി ചരിത്ര സംഭവമാക്കാൻ
മധുര അക്ഷരാർഥത്തിൽ
ചുവപ്പണിഞ്ഞു കഴിഞ്ഞു. മധുര
പാണ്ടിക്കോവിൽ
പരിസരത്തു നിന്ന്
ഇന്ന് ഉച്ചകഴിഞ്ഞ്
റെഡ് വാളണ്ടിയർ മാർച്ചും റാലിയും
ആരംഭിക്കും. വാളണ്ടിയർ മാർച്ചിൽ മാത്രം കാൽ ലക്ഷത്തിലധികം
പേർ പങ്കെടുക്കും.
മഹാറാലിയിൽ ലക്ഷങ്ങളും അണിചേരും. കേരളം, ആന്ധ്ര, കർണാടക, തെലുങ്കാന തുടങ്ങി
വിവിധ സംസ്ഥാനങ്ങളിൽ
നിന്നും ആയിരങ്ങൾ
പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മധുരയിൽ എത്തിയിട്ടുണ്ട്.
പൊതുസമ്മേളനത്തിൽ CPIM നേതാക്കൾ
സംസാരിക്കും
