ശ്രീനഗര്‍: പഹൽ ഗാം ഭീകരക്രമണത്തിന് ശേഷം ഭീകരർ വിജയാഘോഷം നടത്തിയതായി സാക്ഷി. ഭീകരർ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുന്നത് കണ്ടു എന്ന് പ്രദേശവാസിയായ സാക്ഷി എൻ ഐ എ ക്ക്. മൊഴി നൽകി. കേസിൽ അറസ്റ്റിലായ നാട്ടുകാരായ രണ്ടു പ്രതികളെയും ഭീകരർ ക്കൊപ്പം കണ്ടു എന്നും സാക്ഷി മൊഴി നൽകി.
രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാ ക്രമണത്തിന്റെ സംബന്ധിച്ച് നിർണ്ണായകമായ സാക്ഷി മൊഴിയാണ് കേസ് അന്വേഷിക്കുന്ന എൻ ഐ എ ക്ക് ലഭിച്ചത്. 26 പേരെ കോലപ്പെടുത്തിയ ഭീകരർ മടങ്ങും വഴി വഴിയിൽ വച്ചു കണ്ടെന്നാണ് മൊഴി.
തന്നെ തടഞ്ഞു നിർത്തിയ അക്രമികൾ കൽമ ചൊല്ലാൻ ആവശ്യപ്പെട്ടു എന്നും, എന്നാൽ പ്രാദേശവാസിയാണെന്ന് ബോധ്യ പ്പെട്ടതോടെ വെറുതെ വിട്ടു എന്നുമാണ് മൊഴി. തുടർന്ന് ഭീകരർ 4 തവണ ആകാശത്തേക്ക് വെടിവച്ച് ആഘോഷിച്ചു എന്നും പ്രദേശവാസിയുടെ മൊഴിയിൽ ഉണ്ട്.
ഈ സ്ഥലത്ത് നിന്നും എൻ ഐ എ സംഘം വെടിയുണ്ടകൾ കണ്ടെടുത്തു.കേസിൽ നിലവിൽ അറസ്റ്റിലുള്ള പർവൈസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് എന്നീ പ്രതികളെ ഭീകരർക്ക് ഒപ്പം കണ്ടതായും മൊഴിയിൽ ഉണ്ട്.
ഭീകരരുടെ ബാഗുകൾക്ക് കാവൽ നിൽക്കുകയായിരുന്നു ഇരുവരും എന്നു സാക്ഷി എൻ ഐ എ യോട് വെളിപ്പെടുത്തി.
ഭീകരർക്ക് ഭക്ഷണം നൽകിയതായും, വഴി കാണിച്ചതായും അറസ്റ്റിലായ പ്രതികൾ സമമ്മതിച്ചിട്ടുണ്ട്.7 പേർ കൊല്ലപ്പെട്ട ഇസഡ്-മോർ ഭീകരാക്രമണ കേസിൽ ഉൾപ്പെട്ട സുലൈമാൻ ഷായാണ് ഭീകരരിൽ ഒരാളെന്നാണ് പിടിയിലായ. പ്രതികൾ നൽകിയ മൊഴി.
