തിരുവനന്തപുരം: രണ്ട് മാസമായി ശമ്പളം ലഭിക്കാതെ 108 ആംബുലൻസ് ജീവനക്കാർ ദുരിതത്തിൽ. ഇതോടെ സംസ്ഥാനത്തുടനീളമുള്ള 108 ആംബുൻസ് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ്. ഈ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സമരം.
108 ആംബുലൻസിൻ്റെ നടത്തിപ്പ് കരാർ നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് എന്ന സ്വകാര്യ കമ്പനിക്കാണ്. പല കാര്യങ്ങൾ പറഞ്ഞ് കമ്പനി ശമ്പളം മുടക്കുന്നത്. .90 കോടി രൂപയിലേറെ സർക്കാര്‍ കുടിശികയുണ്ടെന്ന് പറഞ്ഞാണ് കമ്പനി ശമ്പളം മുടക്കുന്നത്.
നവംബർ മാസം ഒന്നാം തിയതി ഒക്ടോബർ മാസത്തെ ശമ്പളത്തിൻ്റെ പകുതി നൽകാമെന്നും ബാക്കി ശമ്പള കാര്യം പിന്നീട് അറിയിക്കാമെന്നുമാണ് കമ്പനിയുടെ നിലപാട്. സംസ്ഥാനത്താകെ 325, 108 ആംബുലൻസുകളാണുള്ളത്. 1400 ഓളം ജീവനക്കാരും ഉണ്ട്. സംസ്ഥാനത്തുടനീളം 108 ആംബുലൻസ് ജീവനക്കാർ അനിശ്ചിത കാല സമരം തുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. പലരും സ്വകാര്യ ആംബുലൻസുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.ജീവനക്കാരുടെ ശമ്പളകാര്യത്തിൽ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഹോസ്പ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ ടി യു സി)സംസ്ഥാന പ്രസിഡൻ്റ്ജയിംസ് റാഫേലും ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാടും അവിശ്യപ്പെട്ടു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.