പരവൂർ ദേവരാജൻ മാസ്റ്ററുടെ പിതാവ് മൃദംഗവിദ്വാൻ പരവൂർ കൊച്ചു ഗോവിന്ദനാശാന്റെ സ്മരണയ്ക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 27 ന് പരവൂർ SNV ബാങ്ക് ആഡിറ്റോറിയത്തിൽ മൃദംഗ മത്സരം നടത്തുന്നു. 2024 സെപ്റ്റംബർ 30 ന് 15 വയസ് കവിയാൻ പാടില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ ആണ് മത്സരം. ഒന്നാം സമ്മാനം ശില്പവും2500/ രൂപ ക്യാഷ് അവാർഡു o സർട്ടിഫിക്കറ്റും നൽകുന്നു. രണ്ടാം സ്ഥാനക്കാർക്ക് ശില്പവും1500/ രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. മുൻ വർഷങ്ങളിലെ ഒന്നാം സ്ഥാനം നേടി വിജയിച്ചവർക്ക് മത്സരിക്കുവാൻ കഴിയില്ല. www. fasparavur.com എന്ന സൈറ്റിൽ നേരിട്ട് കയറി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.09.2024 വൈകുന്നേരം 5 മണി.
അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന തീയതി തെളിയിയ്ക്കുന്ന രേഖ (ആധാർ ., ജനന സർട്ടിഫിക്കറ്റ് etc) 100/- രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം സെക്രട്ടറി ഫൈൻ ആർട്സ് സൊസൈറ്റി, പരവൂർ 691301 എന്ന വിലാസത്തിൽ അയയ്ക്കുക. Ph: 9495702743
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.