തിരുവനന്തപുരം: നിങ്ങൾ സിനിമാ വ്യവസായത്തെ തകർക്കരുത്. പതിനായിരക്കണക്കിന് പേരാണ് ഇതുകൊണ്ട് ജീവിക്കുന്നത്. സാമ്പത്തുള്ളവരും, ഇല്ലാത്തവരും ഇതിൻ്റെ ഭാഗമാണ്. നിങ്ങൾ അമ്മയെ മാത്രം കുറ്റപ്പെടുത്തരുത്. സിനിമാ വ്യവസായത്തിൽ പതിനൊന്നോളം സംഘടനകളുണ്ട്. അവരോടും ചോദിക്കണം. അമ്മ ഒരു ട്രെയിഡ് യൂണിയൻ സംഘടനയല്ല. സിനിമയിൽ ഉൾപ്പെട്ടവരെ സഹായിക്കുന്ന സംഘടനയാണ്. ഇവിടെ ഹേമ കമ്മിറ്റി വിളിച്ചപ്പോൾ ഞാനും പോയി സംസാരിച്ചതാണ്. തെറ്റുപറ്റിയിട്ടുണ്ടാവാം. ഏതായാലും ഇവിടെ പോലീസ് ഉണ്ട്, കോടതി ഉണ്ട് അവർ തീരുമാനിക്കട്ടെ. നമുക്ക് ഒന്നിച്ചു നിൽക്കാം. ഞാൻ അമ്മയുടെ ഭാഗമായല്ല സംസാരിക്കുന്നത്. ഒരു നടൻ എന്ന നിലയിലാണ്. ഞാൻ ഒളിച്ച് ഓടിയിട്ടില്ല. ഇപ്പോൾ എനിക്ക് ഇത്രയേ പറയാനുള്ളു.നമുക്ക് വീണ്ടും കാണാം. മാധ്യമങ്ങളുടെ തുടരെ തുടരെയുള്ള ചോദ്യങ്ങൾക്ക് കൃത്യതയോടെ സമാധാനപരമായി ഉത്തരം പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.