തിരുവനന്തപുരം: എം .മുകേഷ് എംഎൽഎ തല്ക്കാലം രാജിവെയ്ക്കേണ്ടതില്ല എന്നതാണ് പാർട്ടി നയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ ഒഴിവാക്കി. പകരം ചുമതല മുൻ മന്ത്രി കൂടിയായ ടി പി രാമകൃഷ്ണന് നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
പവർ ഗ്രൂപ്പ് ഉള്ളത് കോൺഗ്രസിലാണെന്നും വിഡി സതീശൻ്റെ വിമർശനത്തിന് മറുപടിയായി പറഞ്ഞു.
മുകേഷിൻ്റെ രാജിക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തും. സമാനമായ കേസിൽ 54 ബി ജെ പി എം എൽ മാരും, കോൺഗ്രസിൻ്റെ 17 പേരും ഉൾപ്പെട്ടിട്ടുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടി നയം. മുകേഷിനെതിരെ കേസ്സെടുത്തിട്ടുണ്ട്. മുകേഷിനെ സംരക്ഷിച്ചിട്ടില്ല. സമാന കേസ്സുകളിൽ പെട്ടവർ മന്ത്രിമാരായിരുന്ന ഘട്ടത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല. ആരോപണത്തെ തുടർന്ന് രാജിവെച്ചാൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടില്ല. അതു കൊണ്ട് ധാർമ്മികതയുടെ പേരിൽ രാജിവെയ്ക്കേണ്ടതില്ല.
ഹേമ കമ്മറ്റി നൽകിയ ശുപാർശകളിൽ 27 എണ്ണം സർക്കാർ നടപ്പാക്കി. ഹേമാ കമ്മിറ്റി ജൂഡീഷ്യൽ കമ്മീഷനല്ല.
സിനിമാ കോൺക്ലേവിനെതിരെ വിമർശനങ്ങൾ ഉണ്ടായത് കൊണ്ട് എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.