വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തി. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയി.
ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തകർന്നുകിടക്കുന്ന വീടുകൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 98 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ടൈന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം
മരണസംഖ്യയും ഉയരുകയാണ്. 159 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും 7 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വീടുകൾക്കുള്ളിൽ ( കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയിൽ ഒരു വീട്ടിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
വീട് തകർന്നു കിടക്കുന്ന നിലയിലായതിനാൽ ഈ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്
സമീപത്തുള്ള വീടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടതായും വിവരമുണ്ട്.
മുണ്ടക്കൈയിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
അതേസമയം ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. സംസ്കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായില്ല. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക്
ചൂരൽ മലയിൽ നിന്നും താൽക്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്.
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ
17 ട്രക്കുകളിലായി ഇവ ചൂരൽമലയിലെത്തിക്കും.
ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തിൽ നിന്നും ഇറക്കിയ പാലം നിർമാണ സാമഗ്രികൾ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. പാലം നിർമാണം പുരോഗമിക്കുകയാണ്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.