തിരുവനന്തപുരം:വൺ (ONE) എന്ന സിനിമ. മമ്മൂക്ക കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി ഇറങ്ങിയ ഒരു സിനിമയാണ് വൺ. സിനിമ പ്രധാനമായും പറയുന്നത് ഒരു ബില്ലിനെ പറ്റിയാണ്. ആ ബിൽ RIGHT TO RECALL (റൈറ്റ് റ്റു റീകാൾ) ഈ ബില്ല് നടന്നാൽ ഉള്ള ഗുണപ്രദമായകാര്യങ്ങളും ഈ സിനിമയിലൂടെ പറയുന്നു. ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന ജനാധിപത്യ സർക്കാരിനെ പറ്റിയും, അതുപോലെ ജനങ്ങൾക്ക് ജനാധിപത്യം പ്രകടിപ്പിക്കുവാൻ പറ്റുന്നത് വോട്ടെടുപ്പ് ദിനമായി മാത്രം ചുരുങ്ങുന്നു എന്ന കാര്യവും ഈ സിനിമയിൽ പ്രധാനമായും പറയുന്നു. അപ്പോൾ നമ്മൾ ശ്രദ്ധിച്ചത് പ്രധാനമായും റൈറ്റ് റ്റു റീകാൾ എന്ന ബില്ലിനെ പറ്റിയാണ്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ സർക്കാരിനെ വാർത്തെടുക്കുവാൻ ഗുണമാകുന്ന റൈറ്റ് റ്റു റീകാൾ ബില്ല്. ഈ സിനിമയിൽ ഈ ബില്ലിനെ പറ്റി കേൾക്കുമ്പോൾ നമ്മൾ ഓർക്കും ഇതുപോലെയുള്ള കടയ്ക്കൽ ചന്ദ്രൻമാർ ഒരു സിനിമയിൽ മാത്രമല്ലേ ഉള്ളത് എന്ന്. പക്ഷേ 2021ൽ ഇറങ്ങിയ സിനിമയ്ക്ക് 47 വർഷം മുൻപ് തന്നെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാത്ത ജനപ്രതിനിധികളെ തിരികെ വിളിക്കുന്ന ‘RIGHT TO RECALL’ ബില്ല് ലോക്സഭയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. കടയ്ക്കൽ ചന്ദ്രനും ‘ONE’ എന്ന സിനിമയും മുന്നോട്ടുവെക്കുന്ന അതേ ആശയം. 1974 ൽ സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി കെ ചന്ദ്രപ്പൻ ലോക്സഭയിൽ ‘RIGHT TO RECALL’ ബില്ല് അവതരിപ്പിച്ചു. ആദ്യമായാണ് ഈ ബില്ല് സി കെ യിലൂടെ പാർലമെൻ്റിലേക്കും ജനങ്ങളുടെ മുന്നിലും എത്തുന്നത്. അന്ന് വാജ്പേയി അടക്കമുള്ളവർ ഈ ബില്ലിനെ പിന്തുണച്ചിട്ടും നിർഭാഗ്യവശാൽ ഈ ബില്ല് പ്രാബല്യത്തിൽ വന്നില്ല. ഈ ബില്ല് പ്രാബല്യത്തിൽ വന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണം പലരും ഈ ബില്ലിനെ അനുകൂലിച്ചില്ല. എന്നാൽ പഞ്ചായത്ത് തലത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലും ഈ ബില്ല് പ്രാബല്യത്തിൽ ഉണ്ട്. പക്ഷേ നമ്മൾ ഒരു കാര്യം പരിശോധിക്കണം അവിടുത്തെ ജനങ്ങൾ ഈ ബില്ലിനെ പറ്റി എത്രത്തോളം ബോധവാന്മാരാണ് എന്ന്.
സിനിമയിലെ കടക്കൽ ചന്ദ്രൻ സഖാവ് സി കെ ചന്ദ്രപ്പൻ ആണോ എന്ന് അറിയില്ല. പക്ഷേ ഇതുപോലെ ഒരു ബില്ലിനെ പറ്റി ജനങ്ങളെ ബോധവാന്മാർ ആക്കുവാൻ, ഇങ്ങനെയൊരു ബില്ലിനെ നമ്മുടെ രാജ്യത്ത് പരിചയപ്പെടുത്തി കൊടുക്കുവാൻ സഖാവ് സി കെ ചന്ദ്രപ്പനിലൂടെ സാധിച്ചു. കമ്മ്യൂണിസ്റ്റുകാർക്ക് അഭിമാനിക്കാം. ജനങ്ങൾക്ക് വേണ്ടിയുള്ള ഈ ബില്ല് ലോക്സഭയിൽ ആദ്യമായി അവതരിപ്പിച്ചത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്.
ഇതുപോലെ ഒരു ആശയം മുന്നോട്ട് വെച്ചത്
സിപിഐയുടെ ശക്തനായ നേതാവ് സഖാവ് സി കെ ചന്ദ്രപ്പൻ ആണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് സിപിഐ പ്രവർത്തിക്കുന്നത്. നേരിനു വേണ്ടി നേരിന്റെ ആദർശങ്ങളാണ് സിപിഐ മുന്നോട്ടുവെക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ നിലപാടുകളാണ് സിപിഐ മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിപിഐ നേരിന്റെ പാത എന്നു നമ്മൾ പറയുന്നത്.
ഇക്കാലത്തെ ഒരു സാഹചര്യത്തിൽ ‘റൈറ്റ് റ്റു റീകാൾ’ ബില്ല് സാധ്യമല്ല. കാരണം ഈ ബില്ല് നടന്നാൽ ജനങ്ങൾക്ക് തന്നെ ഈ ബില്ലിലൂടെ സത്യസന്ധമായ നിലപാടുകൾ പങ്കുവയ്ക്കണം.ആ നിലപാടുകൾ സത്യസന്ധമായിരിക്കണം. പക്ഷേ രാഷ്ട്രീയവും രാഷ്ട്രീയസമ്മർദ്ദവും മൂലം സത്യസന്ധരായ ജനപ്രതിനിധികൾ വരെ ഈ ബില്ലിലൂടെ പുറത്താകുവാനും സാധ്യതയുണ്ട്. ‘RIGHT TO RECALL’ ബില്ലിന് ഒരു ബദൽ സാധ്യതയുണ്ട്. ആ സാധ്യത നമ്മൾ നോക്കണം അല്ലെങ്കിൽ നിർമ്മിക്കണം
ജൂബിൻ ജോയി
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.