കൊല്ലം കടയ്ക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കാർ തടിലോറിക്ക് കുറുകെ കയറ്റി വാഹനം തടഞ്ഞു.
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് വാഹനം തടഞ്ഞിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ യാടിൽ നിന്ന് തടികയറ്റി വന്ന ലോറിക്ക് കുറുകെ കാർ കൊണ്ട് ഇടുകയായിരുന്നു.
പഞ്ചായത്ത് റോഡിലൂടെ തടികയറ്റിയ വാഹനം ഓടാൻ അനുവദിക്കില്ലന്നാണ് മനോജ് കുമാർ പറയുന്നത്.
മൂന്ന് മുക്ക് സ്വദേശി അരുൺ കുമാർ രണ്ട് വർഷ മായി നടത്തുന്ന സ്ഥാപനമാണ് ഇത്.ചെറുകിടകച്ചവടക്കാരിൽ നിന്നു തടി വാങ്ങി ലോഡു തികയുമ്പോൾ ലോറിയിൽ കയറ്റി പൊരുമ്പാവൂർ കൊണ്ട് പോയി വിൽക്കുന്നതാണ് അരുൺ കുമാറിന്റെ ജോലി.
രണ്ട് വർഷമായി തടി വ്യാപരം നടത്തിവന്ന അരുൺ കുമാർ ഉപകരണങ്ങളും സ്വന്തം തൊഴിലാളികളേയും ഉപയോഗിച്ചാണ് സ്ഥാപനം നടത്തിവന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് മാസം മുമ്പ് ഒരു സംഘം ആളുകളെത്തി അവർക്ക് ലോഡ് കയറ്റണം എന്ന് ആവിശ്യപ്പെടുകയും എന്നാൽ അതു പറ്റില്ല എന്ന് പറഞ്ഞ അരുൺ കുമാറിനെ ആക്രമിക്കുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്തു.
എട്ടോളം തുന്നലിട്ട് ചീകിത്സയിലായിരുന്നു അരുൺകുമാർ.
തുടർന്ന് അരുൺകുമാർ കോടതിയെ സമീപിക്കുകയും സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിഇറക്ക് ജോലി ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തു .എന്നാൽ ഈ ഉത്തരവ് പാലിക്കാൻ മനോജ് കുമാറും സംഘവും തയ്യാറല്ല .ഹൈക്കോടതി ഉത്തരവ് ഉൽപ്പെടെ കടയ്ക്കൽ പോലീസിന് നൽകി സ0രക്ഷണം ആവശ്യപെട്ടിട്ടുംപോലീസ് കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിനും സംഘത്തിനും എതിരെ നടപടി എടുക്കാൻ തയ്യാറാകുന്നില്ല.അരുൺ കുമാറിനെ മർദ്ദിച്ചിട്ടുഒരു FIRപോലും എടുക്കാൻ കടയ്ക്കൽ പോലീസ് തയ്യാറായില്ല എന്ന് അരുൺ കുമാർ പറയുന്നു.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. വാഹനം തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുo കടയ്ക്കൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ളവരാണ് മിണ്ടാതെ ഇരിക്കുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.