തിരുവനന്തപുരം: നിലവിലുള്ള പെൻഷൻ രീതി മാറ്റി പഴയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനാണ് സർക്കാർ ആലോചിക്കേണ്ടത് എന്നാണ് എല്ലാ സർവീസ് സംഘടനകളുടെയും പെൻഷൻ സംഘടനകളുടേയും അഭിപ്രായവും ആവശ്യവും . എന്നാൽ കേന്ദ്രം പ്രഖ്യാപിച്ച പങ്കാളിത്തപെൻഷൻ പദ്ധതി എന്ന ആശയം കേരളത്തിൽ നടപ്പാക്കിയത് ഉമ്മൻ ചാണ്ടി ഗവൺമെൻ്റൊണ്”.അന്ന് ഇടതു സംഘടനകൾ ശക്തമായ പ്രക്ഷോഭത്തിലുമായിരുന്നു. ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നാൽ ഈ പദ്ധതി പിൻവലിക്കുമെന്ന് വ്യക്തമാക്കിയതുമാണ്. എന്നാൽ മുന്നണി അധികാരത്തിൽ വന്നിട്ട് കമ്മീഷനുകൾ മാത്രമായി മാറി. ഒന്നുകിൽ ഇതു നടപ്പിലാക്കുവാൻ കഴിയില്ലെന്ന് പറയണം. അല്ലെങ്കിൽ ഒരു തൊഴിലാളി ഗവൺമെൻ്റ് എന്ന നിലയിൽ കരുത്തോടെ നടപ്പിലാക്കണം. എന്നാൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ സമരാവേശത്തിലായിരുന്ന. എൻജിഒ യൂണിയൻ എല്ലാം ഉപേക്ഷിച്ചു സമരങ്ങൾ വല്ലപ്പോഴുമായി. അത് കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾ മാത്രമായി ചുരുങ്ങി. എന്നാൽ അന്ന് ഇടതു സർവ്വീസ് സംഘടനകളുടെ ഐക്യമായി നിന്ന അധ്യാപക സർവ്വീസ് സംഘടന ജോയിൻ്റ് കൗൺസിലിൻ്റെ സഹായത്തോടെ സമരം തുടങ്ങി. അവർ പഴയ മുദ്രാവാക്യത്തിൽ ഉറച്ചുനിന്ന് പൊരുതി. ഇപ്പോഴും അത് തുടരുന്നു. ഏത് പെൻഷൻ പദ്ധതി നടപ്പാക്കിയാലും ജീവനക്കാരെ പിഴിഞ്ഞു നടപ്പാക്കുന്ന പദ്ധതിയിൽ നിന്നും പിന്നോട്ടു പോകണമെന്നാണ് ജീവനക്കാർ ആഗ്രഹിക്കുന്നത്.’അത് നടപ്പിലാക്കാൻ ജീവനക്കാർ തയ്യാറാകില്ല എന്നു മാത്രമല്ല വലിയ സമരങ്ങൾ ഇനിയും ഉണ്ടാകും. ഇപ്പോഴത്തെ പെൻഷൻ പദ്ധതി കേന്ദ്രം നടപ്പിലാക്കുന്നത് ആന്ധ്രമോഡൽ പെൻഷൻ പദ്ധതിയാണ് സർക്കാർ ആ പദ്ധതിയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കണം എന്നു മാത്രമാണ് അതിൽ പ്രധാനമായിട്ടുള്ളത്. എന്നാൽ നിക്ഷേപിക്കുന്നതുക കോർപ്പറേറ്റുകൾക്ക് പോകും എന്നതും വ്യക്തമാണ്. അടിസ്ഥാന ശമ്പളത്തിൻ്റെ അൻപതു ശതമാനം എന്നു പറയുമ്പോഴും സർവീസ് കുറവുള്ളവരുടെ കാര്യം വ്യക്തമല്ല.
എന്നാൽ കേരളത്തിൽ മുകളിൽ പറഞ്ഞ പദ്ധതി നടപ്പിലാക്കണമെങ്കിൽ തന്നെ വലിയ പ്രതിസന്ധി സർക്കാരിനുണ്ടാകും. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളു പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് തിരിച്ചു പോവുക
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.