വനം- വന്യജീവി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനപാലകര്‍ നടത്തുന്നതെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍. അനില്‍. ഒട്ടേറെ പ്രതികൂലമായ സാഹചര്യങ്ങളിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ നടത്തുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ വനസമ്പത്ത് സംരക്ഷിക്കുന്നതിനും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിക്കുന്നതെന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ എസ്. എഫ്. പി.എസ്. ഒ.) ഒമ്പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ നേരിടുന്ന വിഷയങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും അവയ്ക്ക് ശാശ്വത പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കമറുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. വിനോദ് എന്നിവര്‍ക്ക് മന്ത്രി ഉപഹാര സമര്‍പ്പണം നടത്തി. ഭക്ഷ്യ ഭദ്രതയും വനവാസി വിഭാഗവും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം. എം. നജീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഹരീന്ദ്രനാഥ്, പി.ശ്രീകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.എസ്. എഫ്.പി.എസ്.ഒ. സംസ്ഥാന പ്രസിഡന്റ് പി. വിജയന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.എല്‍. റെജിമോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സജി ജോണ്‍ വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ മധു, ആര്‍.സിന്ധു, വി.ശശികല, എസ്.അജയകുമാര്‍, ആര്‍.സരിത തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി വിനോദ് വി. നമ്പൂതിരി, നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, കെ.എസ്.എഫ്.പി.എസ്. ഒ. നേതാക്കളായ ടി. പി. ദിലീപ്, സന്തോഷ് പി. ജി., സുജിത്ത് സി. പി., മുഹമ്മദ് റഫീഖ്, തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതുതായി രൂപീകരിച്ച ആര്‍.ആര്‍.ടി.കളിലും നിലവിലുള്ള ആര്‍.ആര്‍.ടി.കളിലും ആവശ്യമായ തസ്തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി പി.വിജയന്‍ (പ്രസിഡന്റ്), ജി.എല്‍.റെജിമോന്‍ (ജനറല്‍ സെക്രട്ടറി), സജി ജോണ്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.