രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..

രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം റയിൽവേ സ്റ്റേഷനിയിൽ ടിക്കറ്റ് എടുക്കാനായി രാമചന്ദ്രൻ എത്തുന്നത്. കയ്യിൽ കാർഡുമാത്രമെ ഉള്ളു. പിന്നെ കുറെ ചില്ലറ പൈസയും കയ്യിലുണ്ട്. വളരെ വേഗത്തിൽ ടിക്കറ്റ് എടുക്കാൻ ഓടിയെത്തിയ രാമചന്ദ്രന് ടിക്കറ്റ് കിട്ടിയില്ല. സർകാർഡാണ് ടിക്കറ്റ് വേണം. ഇവിടെ കാർഡ് എടുക്കില്ല. ഗൂഗിൾപേ ഉണ്ടോ, ഇല്ല മാഡം.എങ്കിൽ ദാ എറ്റിഎം ൽ ചെല്ലു. അവിടെ പൈസയുണ്ട്. രാമചന്ദ്രൻ നേരെ ഏറ്റി എം ലേക്ക് അവിടെ പൈസ ഇല്ല. ഉടൻ തിരിച്ചു വന്നു പൈസയില്ല മാഡം.അപ്പോൾ രാമചന്ദ്രന് പോകാനുള്ള ട്രയിൻ പൊയ്ക്കഴിഞ്ഞു. ആരോടെങ്കിലും പൈസ ചോദിക്കാമെന്നുവച്ചാൽ അദ്ദേഹത്തിന് ഒരു പേടി. ആളുകൾ കളിയാക്കിയാലോ, രാമചന്ദ്രൻ പരാതിപ്പെടാൻ തീരുമാനിച്ചു. നേരെ കൊമേഴ്സ്യൽ മാനേജരെ കാണാൻ വന്നു. അദ്ദേഹം അവിടില്ല കുറ്റം പറയരുത് 10 മണി കഴിഞ്ഞേ വരു.സ്റ്റേഷൻ മാസ്റ്ററെ കണ്ടു സർകാർഡ് ഉള്ള ഒരാൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാൻ എന്താ മാർഗ്ഗം. നിങ്ങൾ ടിക്കറ്റ് കൗണ്ടറിൽ ചെല്ലു. സർ അവിടെ മിഷ്യൻ കേടാണ്. ഞാനിപ്പോൾ എന്താ ചെയ്യാനാ, നിങ്ങൾ കോമേഴ്സ്യൻ മാനേജരെ കാണു’ അദ്ദേഹംപറഞ്ഞ് ഒഴിഞ്ഞു. കാഷ്ലെസ് നല്ല പേര് കൊള്ളാം രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രയിനുകൾ പൊയ്ക്കേണ്ടിയിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

One thought on “രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..

  1. UTS App Install ചെയ്യുക വഴി Cashless Payment Card കൾ വഴി നടത്താൻ കഴിയും…

Comments are closed.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading