കരുനാഗപ്പള്ളി കുലശേഖരപുരം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ച തെരുവ് യുദ്ധം നടന്നത്.സമ്മേളനത്തെ നിരീക്ഷിക്കാൻ എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടിയിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.സംഭവത്തിൽ സി പി ഐ എം സംസ്ഥാന നേതൃത്വo കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രശ്നം പരിഹരിക്കുന്നതിൽ ചുമതലക്കാരായ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് നേത്യത്വത്തിൻ്റെ വിലയിരുത്തൽ.സംസ്ഥാന നേതാക്കളെ അടക്കം പൂട്ടിയിട്ടതിൽ ഉടൻ സംഘടനപരമായ നടപടി ഉണ്ടായേക്കുo.പ്രശ്നമുണ്ടാക്കിയത് പുറത്ത് നിന്ന് എത്തിയവരാണെന്ന് ലോക്കൽ സെക്രട്ടറി എച്ച് എ സലാം പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.