ആശ്വസമായി നാട്ടുകാർക്കും ബന്ധുക്കൾക്കുംകുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് വനത്തിൽ കയറിയ മൂന്ന് സ്ത്രീകളെകണ്ടെത്തി.

എറണാകുളം: വളരെ പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് സന്തോഷം നൽകുന്നതാണ് വാർത്ത. കുട്ടമ്പുഴയിൽ പശുവിനെ തിരഞ്ഞ് മൂന്നു സ്ത്രീകൾ കാട്ടിൽ അകപ്പെട്ട വാർത്ത വന്നിരുന്നു. എന്തു സംഭവിക്കുമെന്നറിയാതെ ജനങ്ങളും വനo വകുപ്പും പോലീസും ശരിയായ അന്വേഷണം ആരംഭിച്ചു.കാട്ടിൽ ആറുകിലോമീറ്റർ ഉള്ളിലായി അറക്കമുത്തിയിൽ ആണ് ഇവരെ കണ്ടെത്തിയതെന്ന് മലയാറ്റൂർ ഡി.എഫ്.ഒ മാധ്യമങ്ങളെ അറിയിച്ചു. വനത്തിൽനിന്ന് ആറുകിലോമീറ്റർ നടന്നുവേണം തിരിച്ചുവരാൻ.കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തൻപുര ഡാർളി സ്‌റ്റീഫൻ, മാളികേക്കുടി മായാ ജയൻ, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്‌. ബുധനാഴ്ച കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവർ വനത്തിലേക്ക്‌ പോയത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

en English hi हिन्दी kn ಕನ್ನಡ ml മലയാളം pa ਪੰਜਾਬੀ ta தமிழ் te తెలుగు

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading