ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രഭാഷകരും സ്വതന്ത്ര ചിന്തകരും പങ്കെടുക്കുന്ന
എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’24 ഈ വർഷം കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്റർ, കൺവെൻഷൻ & എക്സിബിഷൻ ഹാളിൽ 2024 ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 7മണി വരെ നടക്കുകയാണ്. 2019 ൽ ഇതേ വേദിയിൽ നടന്ന ലിറ്റ്മസിന് ശേഷം വീണ്ടും കോഴിക്കോട്ട്… സ്വതന്ത്രചിന്തകരും നാസ്തികരും എസെന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായിരിക്കും LITMUS’24.
“മത ഇടങ്ങള്‍ കൂടുതല്‍ മതേതരമാകണം
മതേതര ഇടങ്ങള്‍ കൂടുതല്‍ മതരഹിതമാകണം
മതരഹിത ഇടങ്ങള്‍ കൂടുതല്‍ മാനവികമാകണം”
എന്ന സന്ദേശവുമായാണ് ലിറ്റ്മസ്’24 എത്തുന്നത്. മതാന്ധതയിൽ നിന്ന് മാനവികതയിലേക്ക് മോചനം നേടുന്നതിന് വ്യക്തിയെയും അതിലൂടെ സമൂഹത്തെയും ലിറ്റ്മസ്’24 ആഹ്വാനം ചെയ്യുന്നു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.