കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീതാകുമാരി, എസ്. ജയൻ, കുമാരി പവിത്ര.യു, കൗൺസിലർമാരായപുഷ്പാഗതൻ, സുമി, വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കൾ,മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻ ജിനീയർ ബെയ് യ്‌സിൽ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.. കൊല്ലം കോർപറേഷന്റെ മരുത്തടി
ശക്തികുളങ്ങര എന്നീ ഡിവിഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പണിതത് വട്ടക്കായൽ, കട്ടക്കൽ കായൽ എന്നീ ജലാശയങ്ങളെ പുണരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്.നാഷണൽ ഹൈവേയ്ക്ക് സമാന്തരമായി നിലനിൽക്കുന്ന പാലം ജലഗതാഗതം, ടൂറിസം എന്നിവയ്ക്കും വളരെയേറെ സഹായിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.