ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സാംസ്കാരികലാ പ്രവർത്തനങ്ങൾക്കും ക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് കേരളത്തിലെ പ്രമുഖ സർവീസ് പെൻഷൻ സംഘടനകൾ എല്ലാം പ്രക്ഷോഭങ്ങൾ മറന്ന മട്ടാണ് . ജീവനക്കാരുടേയും പെൻഷൻകാരുടേയും കിട്ടി കൊണ്ടിരിക്കുന്ന അവകാശങ്ങൾ പോലും നിഷേധിക്കുന്ന ഒരു സർക്കാർ പ്രവർത്തിക്കുമ്പോൾ ഒരക്ഷരം പറയാൻ പോലും ആരുമില്ല സർവീസ് പെൻഷൻകാരുടെ ഒട്ടനവധി സമരങ്ങൾ ചരിത്ര താളുകളിൽ ഇടം നേടിയിട്ടുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയ നിറം നോക്കി പണിമുടക്കിയും പ്രക്ഷോഭങ്ങൾ നടത്തിയും പോയ കഥകൾ ചരിത്രമാണ്. ഇപ്പോൾ എല്ലാവരും സമരങ്ങൾക്ക് അവധി നൽകിയിരിക്കുന്നു. ജീവനക്കാരും പെൻഷൻകാരും എന്തു ചെയ്യണമെന്നറിയാതെ മുന്നോട്ടു പോകുന്നു സർക്കാർ സർവീസിൽ പണിയെടുക്കുന്നവർ അവരുടെ ജീവിതത്തിൻ്റെ പ്രധാന സമയം മുഴുവൻ പണിയെടുക്കുകയും എന്നാൽ കിട്ടാനുള്ള ആനുകൂല്യങ്ങൾ നിക്ഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ വലിയ സംഘടനകൾ എന്ന് അവകാശപ്പെടുന്നവർ സാംസ്കാരിക സാഹിത്യ കലാ സാംസ്കാരി ക്ഷേമ പരിപാടികൾക്ക് സമയം കണ്ടെത്തുന്നു. സമരങ്ങൾ മരണങ്ങൾ ആയി മാറുന്നു.
ഇവിടെ പ്രക്ഷോഭങ്ങളിൽ ഞങ്ങളുണ്ടെന്ന് പറയാൻ വിരലിലെണ്ണാവുന്ന സംഘടനകൾ മാത്രം. ജോയിൻ്റ് കൗൺസിലും പെൻഷൻ കൗൺസിലും സമരങ്ങൾ നടത്തുമെങ്കിലും ആ സമരങ്ങളെ സർക്കാർകാണുന്നുണ്ടോ ?കൃത്യമായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സിവിൽ സർവീസിനാകുന്നില്ല. അധുനിക സാങ്കേതികവിദ്യ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതിലും ജീവനക്കാർ മുന്നോട്ടു വരുന്നില്ല.ഇങ്ങനെ പോയാൽ സിവിൽ സർവീസ് ആർക്കും വേണ്ടാതെ വരും.കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞുനിൽക്കുന്ന സർവീസായി മാറുകയാണ് കേരളത്തിലെ സിവിൽസർവീസ്.കുറച്ച് സർക്കാർ ജീവനക്കാരും കുറച്ചു ജനപ്രതിനിധികളും അഴിമതിയുടെ ഭാഗമാണ്.കരാർ ജീവനക്കാരുടെ എണ്ണം പെരുകുന്നു. PSC ഒക്കെ നോക്കുകുത്തിയാകുന്നു. 20ഒഴിവുകൾക്കും 50 ഒഴുവുകൾക്കും വേണ്ടി മൽസര പരീക്ഷകൾ നടത്തി മുന്നോട്ടു പോകുന്നു. PSC മെമ്പറന്മാർക്കായി കോടികൾ ചിലവഴിക്കുന്നു. കടബാധ്യതകളിൽപ്പെട്ട് പല കോർപ്പറേഷനുകളും ബോർഡുകളും നിലനിൽക്കുകയാണ്. ഇവയൊക്കെ വേണോ എന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സിവിൽ സർവീസ് നന്നായാൽ അത് നിലനിൽക്കും. അതിന് ജീവനക്കാരുടെ കൃത്യമായ പ്രവർത്തനം ആവശ്യമാണ്. ഐ റ്റി മേഖലകളിൽ ജീവനക്കാരുടെ ജോലിഭാരം കണ്ടെങ്കിലും നിങ്ങൾ പഠിക്കണം .ഇവിടെ നിങ്ങൾ എത്ര സ്വതന്ത്രരാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.