പൊന്നാനി: തിരൂരിലെ സ്നേഹതീരം വളണ്ടിയർ വിoഗിലെ അമ്പതോളം ചരിത്ര പഠിതാക്കൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ചരിത്ര ക്യാമ്പ് കർമ്മ ബഷീർ ഉദ്ഘാടനം ചെയ്തു. സ്നേഹതീരം ചീഫ് കോഡിനേറ്റർ നാസർ കുറ്റൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ സി എസ് ആർ കോഡിനേറ്റർ ഇമ്പിച്ചി കോയ തങ്ങൾ,ചരിത്രകാരൻ ടി.വി അബ്ദുറഹിമാൻ കുട്ടി, ഇന്റർനാഷണൽ ടോസ്റ്റ്മാസ്സ്റ്റേഴ്സ് ക്ലബ്ബ് പി ആർ ഒ മുഹമ്മദ് പൊന്നാനി, ഷുക്കൂർ പാഷ, അബ്ദുൽ റസാക്ക് എന്നിവർ പ്രസംഗിച്ചു
ലോകപ്രശസ്ത ചരിത്രകാരൻ ഷെയ്ക്ക് സൈനുദ്ദീൻ മഖ്ദൂം അന്ത്യവിശ്രമം കൊള്ളുന്നു വലിയ ജുമാ മസ്ജിദ്, വലിയ ജാറം, വ്യവസായിക പൈതൃകം നിലനിൽക്കുന്ന പാണ്ടികശാലകൾ, ഹാർബർ, സാമൂതിരിയുടെ രണ്ടാം ആസ്ഥാനമായ ശ്രീദുർഗ ഭഗവതിക്ഷേത്രം, പൊന്നാനിയുടെ പൈതൃക തറവാടായ കാരംകുന്നത്ത് വീട്, കനോലി കനാൽ, തുടങ്ങിയ ചരിത്ര സ്മാരകങ്ങളും,പുണ്യ സ്ഥലങ്ങളും പഠിതാക്കൾ സന്ദർശിച്ചു
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.