കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയില്‍ യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. കയ്യില്‍ കോഴിയുമായി എത്തിയ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മുഖത്ത് മുകേഷിന്റെ ചിത്രം കെട്ടിവച്ചും രണ്ട് കോഴിയെ കയ്യില്‍ പിടിച്ചും ഒരാളെ നടുവില്‍ നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
പോലീസ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് മാറ്റി. കഴിഞ്ഞ ദിവസവും ഓഫീസിലേക്കും മുകേഷിന്റെ വീട്ടിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തില്‍ മറ്റൊരിടത്ത് യൂത്ത് കോണ്‍?ഗ്രസും പ്രതിഷേധം നടത്തുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന് മുന്നില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.