വലപ്പാട്: മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് കൊല്ലം കുരീപ്പുഴ കൊച്ചുകുഴിക്കനാത്ത് വസന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയത്,വസന്ത് വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വസന്തിന്റെ എൻ ആർ ഐ അക്കൗണ്ട് ഉപയോഗപ്പെടുത്തി തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കുഴൽപ്പന ഇടപാടുകൾ ഉപയോഗിച്ചുവെന്നും പോലീസ് കരുതുന്നു. അതിനിടെ ധന്യ മോഹൻറെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.